കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്
ഏകാന: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന്റെ വിജയലക്ഷ്യം 160 റൺസ്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 159 റൺസ് നേടിയത്.
മത്സരത്തിൽ ഐപിഎല്ലിലെ ഒരു പുതിയ നാഴികക്കല്ലാണ് ലഖ്‌നൗവിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ 1000 റൺസ് പൂർത്തിയാക്കാനാണ് മാർഷിന് സാധിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാൻ 16 വർഷം വരെ മാർഷിന് കാത്തിരിക്കേണ്ടി വന്നു. നീണ്ട വർഷക്കാലം ഐപിഎല്ലിന്റെ ഭാഗമായിരുന്ന മാർഷ് ഐപിഎല്ലിന്റെ പതിനെട്ടാം പതിപ്പിലാണ് ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.
മത്സരത്തിൽ 36 പന്തിൽ 45 റൺസാണ് മാർഷ് സ്വന്തമാക്കിയത്. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. എയ്ഡൻ മർക്രം അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. 33 പന്തിൽ രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പടെ 52 റൺസാണ് താരം നേടിയത്.
ഡൽഹിയുടെ ബൗളിങ്ങിൽ മുകേഷ് കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. നാല് ഓവറിൽ 33 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ദുഷ്മന്ത ചമീര, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും നേടി.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലെയിങ് ഇലവൻ
എയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), അബ്ദുൾ സമദ്, ഡേവിഡ് മില്ലർ, ഷാർദുൽ താക്കൂർ, ദിഗ്വേഷ് സിംഗ് റാത്തി, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, പ്രിൻസ് യാദവ്.
ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ
അഭിഷേക് പോറെൽ, കരുണ് നായർ, കെഎൽ രാഹുൽ(വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."