HOME
DETAILS

തിരുവാതുക്കല്‍ ഇരട്ടക്കൊല: പ്രതി അമിത് പിടിയില്‍

  
Farzana
April 23 2025 | 04:04 AM

Kottayam Double Murder Former Employee Arrested in Brutal Killing of Business Couple

കോട്ടയം: കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി അമിത് ഉറാങ്ങാണ് തൃശൂരിലെ മാളയില്‍ പിടിയിലായതെന്ന് ജില്ലാ പൊലിസ് മേധാവി എ. ഷാഹുല്‍ ഹമീദ് അറിയിച്ചു. കൊല്ലപ്പെട്ട ദമ്പതികളുടെ ഓഡിറ്റോറിയത്തിലെ മുന്‍ ജീവനക്കാരനാണ് അമിത്. 

വ്യവസായിയായ ഭാര്യയും തിരുവാതുക്കല്‍ പുത്തനങ്ങാടി എരുത്തിക്കല്‍ ക്ഷേത്രത്തിനു സമീപം ശ്രീവത്സത്തില്‍ ടി.കെ വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരെ കഴിഞ്ഞ ദിവസമാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 8.45ഓടെ വീട്ടുജോലിക്കെത്തിയ തിരുവാതുക്കല്‍ സ്വദേശിനി രേവമ്മയാണ് മൃതദേഹങ്ങള്‍ കണ്ടത്. വീടിന്റെ സ്വീകരണ മുറിയിലായിരുന്നു വിജയകുമാറിന്റെ മൃതദേഹം. കിടപ്പുമുറിയിലാണ് മീരയെ കണ്ടെത്തിയത്. രക്തംവാര്‍ന്ന നിലയിലുള്ള മൃതദേഹങ്ങള്‍ വിവസ്ത്രമായിരുന്നു. ഇരുവരുടെയും മുഖം വെട്ടേറ്റ് വികൃതമായിട്ടുമുണ്ട്.

കോട്ടയം തിരുനക്കരയിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് വിജയകുമാര്‍.

ജീവനെടുത്തത് കോടാലി കൊണ്ട്
കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന വിജയകുറമാറിന്റെ വീട്ടിലെ കോടാലി മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. വാതില്‍ തുറക്കാന്‍ ഉപയോഗിച്ച അമ്മിക്കല്ലും സമീപത്തുനിന്ന് കണ്ടെടുത്തു. കൊലയാളിയുടേതെന്ന് കരുതുന്ന റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

റിമോട്ട് ഗേറ്റുള്ള വീടിന്റെ റോഡിനോട് ചേര്‍ന്ന് ഉയരം കുറഞ്ഞ ഭാഗത്തെ മതില്‍ ചാടിയാണ് പ്രതി കോംപൗണ്ടില്‍ കടന്നത്. പ്രധാന വാതിലിനോട് ചേര്‍ന്ന ജനല്‍പാളി ഡ്രില്ലറും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് അടര്‍ത്തിമാറ്റിയ ശേഷം വാതിലിന്റെ കൊളുത്ത് തുറന്ന് പ്രതി വീടിനകത്തേക്ക് കയറുകയായിരുന്നു. ഇരുവരും ധരിച്ചിരുന്ന സ്വര്‍ണമടക്കം മോഷണം പോയിട്ടില്ലാത്തതിനാല്‍ കൃത്യത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യം സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്.

അമിത് മുമ്പ് വിജയകുമാറിന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് റിമാന്‍ഡിലായിരുന്നു. മോഷ്ടിച്ച മൊബൈല്‍ ഉപയോഗിച്ച് പണം തട്ടിയതായും വിജയകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ മൂന്നിനാണ് അമിത് ജയില്‍നിന്ന് ഇറങ്ങിയത്. ശേഷം വിജയകുമാറിന്റെ വീട്ടില്‍ ഗേറ്റ് ചാടിക്കടന്ന് ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച വിരലടയാളവും കോടാലിയിലെ വിരലടയാളവും ഒന്നാണ്. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ വിരലടയാളം പതിഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല.


ഒന്നുമറിയാതെ കാവല്‍ക്കാരന്‍
വീടിന്റെ കാവല്‍ക്കാരനായ തേനി സ്വദേശി പൊന്‍രാജ് രാത്രി വീടിന് സമീപത്ത് ഉണ്ടായിരുന്നു. അസ്വഭാവികമായ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് ഇയാളുടെ മൊഴി. രാവിലെ വീട്ടുജോലിക്കാരി വന്ന് പറഞ്ഞപ്പോഴാണ് വിവരം അറിയുന്നതെന്നാണ് കാവല്‍ക്കാരന്‍ മൊഴി നല്‍കിയത്.

മകന്റെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം
വിജയകുമാറിന്റെ മകന്‍ ഗൗതം വിജയകുമാര്‍ 2017ല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പിതാവും മാതാവും കൊല്ലപ്പെട്ടത്. മകന്റെ മരണശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ ഗായത്രി യു.എസിലാണ്. രണ്ടുമാസം മുമ്പാണ് ഗായത്രിയെ അമേരിക്കന്‍ പൗരന്‍ വിവാഹം കഴിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Amit Urang, a former employee at the victims’ auditorium, has been arrested in connection with the Kottayam Thiruvathukkal double murder case. Businessman T.K. Vijayakumar and his wife Dr. Meera were found brutally killed in their home.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  25 minutes ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  32 minutes ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  an hour ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  an hour ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  3 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  3 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  3 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago