HOME
DETAILS

കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോ​ഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു

  
Abishek
April 22 2025 | 06:04 AM

Brutal Double Murder in Kottayam Industrialist Couple Killed with Axe No Robbery Motive

കോട്ടയം: തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പൊലിസ്. ദമ്പതികളുടെ മൃതദേഹം വിവസ്ത്രമായ നിലയിലായിരുന്നു. വിജയകുമാറിന്റെ മൃതദേഹം വീട്ടിലെ ഹാളില്‍ നിന്നും ഭാര്യയുടെ മൃതദേഹം അകത്തെ മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. 

ആക്രമണത്തിനായി ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ പുറകു വശത്തെ വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. അതേസമയം, മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അലമാരയോ, ഷെല്‍ഫോ കുത്തിത്തുറന്നിട്ടില്ലെന്നും, ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.

കോട്ടയം തിരുവാതുക്കലില്‍  വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാറും മീരയും ആണ് മരിച്ചത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. മുഖത്ത് ആയുധം കൊണ്ടുണ്ടാക്കിയ മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

മരിച്ച വിജയകുമാര്‍ പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. വീടിനുള്ളിലും പരിസരത്തും പൊലിസ് സംഘം പരിശോധന നടത്തി വരികയാണ്. ഇപ്പോഴത്തെ വിവരങ്ങള്‍ ജോലിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരണകാരണം വ്യക്തമല്ലെന്നും, വിശദമായി അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

Kottayam police have confirmed the brutal murder of industrialist Vijaya Kumar and his wife Meera in Thiruvathukkal. The half-naked bodies were found in different rooms, with an axe used in the attack recovered from the house. The back door was broken open using a grinding stone. Police ruled out robbery as no valuables were missing, suggesting personal enmity as the likely motive. Investigations continue into this shocking crime.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  14 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  14 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  14 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  14 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  15 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  15 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  15 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  15 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  15 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  15 hours ago