HOME
DETAILS

കയറിയ പോലെ തിരിച്ചിറങ്ങി സ്വര്‍ണ വില; ഇന്ന് ഇടിവ്, ഇന്ന് വാങ്ങുന്നത് സേഫ് ആണോ അറിയാം

  
Farzana
April 23 2025 | 05:04 AM

Gold Prices Drop Sharply in Kerala Relief for Buyers Amid Global Market Trends

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.  കഴിഞ്ഞ ദിവസം കുതിച്ചു കയറി മുക്കാല്‍ ലക്ഷം വരെ എത്തിയ സ്വര്‍ണ ഇന്ന് അതേവേഗതയില്‍ തിരിച്ചിറങ്ങിയിരിക്കുയാണ്. ഇന്ന് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. വരുദിവസങ്ങളിലും ഇടിവിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക ഉയരുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്രൂഡ് ഓയില്‍ വില അല്‍പ്പം മെച്ചപ്പെടുന്നതായാണ് സൂചന. ഓഹരി വിപണികള്‍ ഇന്ന് ലാഭത്തിലാണ് തുടങ്ങിയത്.

കേരളത്തില്‍ ഇന്ന് 22 ഗ്രാമില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയാണ് വില. 2200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3340 ഡോളര്‍ ആയി കുറഞ്ഞു.

ഇന്നലെ വില കുത്തനെ വര്‍ധിച്ചതിന് പിന്നാലെ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നിരുന്നു. മാര്‍ക്കറ്റില്‍ ഇതുവരെ തൊടാത്ത റെക്കോര്‍ഡില്‍ സ്വര്‍ണ വില എത്തി എന്ന നിലക്കാണ് വിപണിയില്‍ വിറ്റഴിക്കല്‍ പൊടിപൊടിച്ചത്. ഇതോടെ വിപണിയില്‍ കൂടുതല്‍ സ്വര്‍ണമെത്തി. അതേസമയം, വവിലക്കയറ്റത്തില്‍ വാങ്ങല്‍ കുറയുകയും ചെയ്തു. ഇതാണ് വില വീണ്ടും കുത്തനെ താഴാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്നും നിരീകഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ട്രംപിന്റെ താരിഫ് യുദ്ധവും ഒന്നയഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കെതിരായ ചുങ്കം മയപ്പെടുത്തുമെന്നാണ് സൂചന.  പല രാജ്യങ്ങളും യു.എസുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. ഇതും സ്വര്‍ണവില കുറഞ്ഞതിന് ഒരുകാരണമായി ചൂണ്ടിക്കാട്ടുന്നു. 

ഇന്നത്തെ വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 275 രൂപ, ഗ്രാം വില 9,015

പവന്‍ കുറഞ്ഞത് 2200 രൂപ, പവന്‍ വില 72,120

24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 300രൂപ, ഗ്രാം വില 9,835
പവന്‍ കുറഞ്ഞത് 2400 രൂപ, പവന്‍ വില 78,680

18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 225 രൂപ, ഗ്രാം വില 7,376
പവന്‍ വര്‍ധന 1800 രൂപ, പവന്‍ വില 59,008

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

'വൺ ബില്യൺ മീൽസ്': മൂന്ന് വർഷത്തിനുള്ളിൽ 65 രാജ്യങ്ങളിലായി ഒരു ബില്യൺ ഭക്ഷണം വിതരണം ചെയ്തതായി ഷെയ്ഖ് മുഹമ്മദ്

uae
  •  a day ago