HOME
DETAILS

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

  
April 23, 2025 | 5:11 PM

Pahalgam tourist Attack Police Announce 20 Lakh Reward for Information on Militants Army Tightens Security in Jammu  Kashmir

 

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി ഇന്ത്യൻ സൈന്യം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം അനന്ത്നാഗ് പൊലീസ് പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ ഐഡന്റിറ്റി കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ്  ഉറപ്പുനല്‍കി. അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

2025-04-2322:04:86.suprabhaatham-news.png
 
 

ജമ്മു കശ്മീര്‍ പൊലീസ്  നേരത്തെ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടവര്‍. സംഘത്തില്‍ പ്രാദേശിക ഭീകരരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജ് ബഹേര സ്വദേശി ആദില്‍ ഗുരി, ത്രാല്‍ സ്വദേശി എഹ്സാന്‍ എന്നീ രണ്ട് പ്രാദേശിക ഭീകരര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ 2018ല്‍ പാകിസ്ഥാനിലേക്ക് കടന്നവരാണെന്നും, മൂന്നോ നാലോ ഭീകരര്‍ക്കൊപ്പം പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാകാമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമിനടുത്തുള്ള ബൈസാരനില്‍ ആക്രമണ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഭീകരതയ്ക്ക് മുന്നില്‍ രാജ്യം ഒരിക്കലും മുട്ടുമടക്കില്ലെന്നും, ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. ഹെലികോപ്റ്ററില്‍ എത്തിയ മന്ത്രിക്ക്, സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവങ്ങളുടെ വിശദാംശങ്ങളും, ഇടതൂര്‍ന്ന പൈന്‍ വനങ്ങള്‍ക്കിടയിലുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയ വഴികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് അനന്ത്നാഗ് ആശുപത്രിയില്‍ പരിക്കേറ്റവരെയും ഇരകളുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു.

ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറ വഴി ഭീകരര്‍ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെന്നും സൂചനയുണ്ട്. പരമാവധി നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ, കാല്‍നടയായോ കുതിര വഴിയോ മാത്രം എത്താവുന്ന ബൈസാരന്‍ എന്ന പുല്‍മേട് ആക്രമണത്തിനായി തെരഞ്ഞെടുത്തതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയില്‍ ഭീകരര്‍ക്കായുള്ള വ്യാപക തിരച്ചില്‍ തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  4 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  4 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  4 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  4 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനത്തില്‍ ലഭിച്ചത് 12 നാമനിര്‍ദേശ പത്രികകള്‍

Kerala
  •  4 days ago
No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  4 days ago