HOME
DETAILS

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ 20കാരന്‍ അറസ്റ്റില്‍

  
Laila
April 24 2025 | 03:04 AM

20-year-old DYFI activist arrested with MDMA

കൊട്ടാരക്കര: എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ 20കാരന്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കരവാളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ മുഹ്‌സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് രണ്ടുഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഡാന്‍സാഫും കൊട്ടാരക്കര പൊലിസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ട് ഗ്രാം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞു കടന്നുകളഞ്ഞ കാറും അതിലുണ്ടായിരുന്ന മൂന്നംഗ സംഘത്തെയും പൊലിസ് തിരയുന്നുണ്ട്. തലച്ചിറ ജങ്ഷന് സമീപം ഇന്നലെയാണ് സംഭവം.

കാറിലെത്തിയ മൂന്നംഗ സംഘം ബൈക്കില്‍ എത്തിയ മുഹ്‌സിന് ലഹരി കൈമാറുമ്പോള്‍ സ്ഥലത്തെത്തിയ ഡാന്‍സാഫ് സംഘം മുഹ്‌സിനെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഡാന്‍സാഫിന് പിടികൊടുക്കാതെ ഈ സംഘം രക്ഷപ്പെട്ടത്. 

തലച്ചിറ മുതല്‍ അഞ്ചല്‍വരെ പൊലിസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കാറും മുഹ്‌സിന്റെ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പൊലിസ് പിടികൂടാന്‍ ശ്രമിക്കുന്നതിനെ ഓടാന്‍ ശ്രമിച്ച മുഹ്‌സിന്‍ താന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന് ആക്രോശിക്കുകയും പൊലിസിനെ ഭീഷണിപ്പെടുത്തി എന്നുമാണ് വിവരം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  13 hours ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  14 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  14 hours ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  14 hours ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  14 hours ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  14 hours ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  14 hours ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  15 hours ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  15 hours ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  15 hours ago