HOME
DETAILS

'സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനോടാണ് പ്രശ്‌നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്‍ഗാമില്‍ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack

  
Muqthar
April 25 2025 | 03:04 AM

Pahalgam terror attack victims wife lashes out at Union Jal Shakti Minister CR Patil

മുംബൈ: കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍ പാട്ടീലിനോട് പൊട്ടിത്തെറിച്ച് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരയുടെ ഭാര്യ. മഹാരാഷ്ട്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അന്ധേരി ബ്രാഞ്ചില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന ഗുജറാത്ത് സ്വദേശി ശൈലേഷ് ഹിമ്മത് കഥലിയ(44)യുടെ ഭാര്യ ശീതല്‍ ബെന്‍ ആണ്, കേന്ദ്രമന്ത്രിക്ക് മുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കയര്‍ത്തത്. ശീതല്‍ബെന്നിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് ശൈലേഷ് പഹല്‍ഗാമില്‍ എത്തിയത്. എന്നാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍വച്ച് അദ്ദേഹത്തെ ഭീകരര്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ഇന്നലെ മുംബൈയില്‍ നടന്ന സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സി.ആര്‍ പാട്ടിലിനെ ശൈലേഷിന്റെ വിധവ ചോദ്യംചെയ്തത്.

സുരക്ഷാവീഴ്ചയെക്കുറിച്ച് പരാതി പറഞ്ഞ ശീതല്‍, വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്ന് ആരോപിക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. എന്തൊരു സര്‍ക്കാരാണ് നമുക്കുള്ളത്? നിങ്ങള്‍ കശ്മീരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞങ്ങള്‍ക്കാര്‍ക്കും കശ്മീരുമായി ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ക്ക് പ്രശ്‌നം നമ്മുടെ സര്‍ക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളിലാണ്. ധാരാളം സഞ്ചാരികള്‍ ഉണ്ടായിരുന്ന പഹല്‍ഗാമിലെ വിനോദകേന്ദ്രത്തില്‍ ഒരു സൈനികന്‍ പോലും ഉണ്ടായിരുന്നില്ല. മെഡിക്കല്‍ സൗകര്യങ്ങളും ഇല്ല- ശീതള്‍ കേന്ദ്രമന്ത്രിയോട് പറഞ്ഞു.

സുരക്ഷയ്ക്കായി വി.ഐ.പികള്‍ക്ക് സൈനികര്‍ അകമ്പടി സേവിച്ച വാഹനവ്യൂഹങ്ങള്‍ ലഭിക്കുന്നു. നികുതിദായകരുടെ ജീവന് ഒരു വിലയുമില്ലേ? ബേസ് ക്യാംപിലെ സൈനിക ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിന് പകരം എന്തിനാണ് നിങ്ങള്‍ പഹല്‍ഗാമിലേക്ക് പോകുന്നതെന്നാണ് ചോദിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയെയാണ് എനിക്ക് നഷ്ടമായത്. എന്റെ കുട്ടികള്‍ക്കുള്ള ആശ്രയം ഇല്ലാതായി. എന്റെ കുട്ടികളുടെ ഭാവി നശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ നികുതിയടക്കുന്നവരാണ്. പക്ഷേ, അടിയന്തരവൈദ്യസഹായം ആവശ്യമായി വന്നപ്പോള്‍ ഒരുവിധ സൗകര്യങ്ങളും ലഭിച്ചില്ല. എനിക്ക് നീതി വേണം. ഞങ്ങള്‍ നീതി അര്‍ഹിക്കുന്നു. നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് എനിക്ക് സര്‍ക്കാരില്‍ നിന്ന് ഉത്തരം ആവശ്യമാണ്. എന്റെ ഭര്‍ത്താവ് മാത്രമല്ല മരിച്ചത്, കുട്ടികളുടെ മുന്നില്‍ കൊല്ലപ്പെട്ട നിരവധി വേറെയും ആളുകളുണ്ട്. അവരുടെയെല്ലാം ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. എന്റെ മകള്‍ക്ക് ഡോക്ടറാകണം. മകന്ം എന്‍ജിനീയറുമാകണം. നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ കഴിയും?- ശീതല്‍ ചോദിച്ചു.

ഭീകരാക്രമണത്തിന്റെ ഇരയുടെ വിധവ ചോദ്യശരംകൊണ്ട് മൂടുമ്പോള്‍ കേന്ദ്രമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി, വിദ്യാഭ്യാസ മന്ത്രി പ്രഫുല്‍ പന്‍ഷേരിയ, മറ്റ് നേതാക്കള്‍ എന്നിവരും സി.ആര്‍ പാട്ടീലിനോടൊപ്പമുണ്ടായിരുന്നു.

Pahalgam terror attack victim's wife lashes out at Union Jal Shakti Minister CR Patil



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  a day ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  a day ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  a day ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  a day ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  a day ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  a day ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  a day ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  a day ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  a day ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  a day ago