HOME
DETAILS

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

  
April 25, 2025 | 4:46 AM

Student organizations and bus owners hold face-to-face discussions

തൃശൂര്‍: വിദ്യാര്‍ഥിസംഘടനകളും ബസ് ഉടമകളും മുഖാമുഖം ചര്‍ച്ചയ്ക്ക്. ബസ് കണ്‍സഷന്‍ നിരക്കുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെയാണ് വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാനനേതാക്കളും ബസ് ഉടമകളും ചര്‍ച്ച നടത്തുന്നത്. ഓള്‍കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഇന്നു ഉച്ചയ്ക്ക് 3ന് ഐ.എം.എ ഹാളിലാണ് ചര്‍ച്ച.

വിദ്യാര്‍ഥികള്‍ക്കു നിലവിലെ ഒരു രൂപ കണ്‍സഷന്‍ നിരക്കുമായി ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ബസ് ഉടമസ്ഥ സംഘടനകളുടെ നിലപാട്. യാത്രാസൗജന്യം വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥിസംഘടനകളുടെ നിലപാട്. ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ വിവരിക്കാനാണ് ഉടമകള്‍ ലക്ഷ്യമിടുന്നത്.

11 വര്‍ഷമായി ഒരു രൂപയാണ് കണ്‍സഷന്‍ നിരക്കായി ഈടാക്കുന്നത്. ഒരു ബസില്‍ 1000 യാത്രികരുണ്ടെങ്കില്‍ അതില്‍ 60 മുതല്‍ 62 ശതമാനം വരെയും വിദ്യാര്‍ഥികളാണെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടി. ഇന്നും നാളെയുമാണ് ബസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമ്മേളനം.

ഇന്നുരാവിലെ 10 ന് പ്രതിനിധി സമ്മേളനം ഐ.എം.എ ഹാളില്‍ നടക്കും. നാളെ രാവിലെ 10 ന് സംസ്ഥാനസമിതി യോഗം നടക്കും. ഉച്ചയ്ക്ക് 3 ന് പൊതുസമ്മേളനം എം.ജി റോഡ് ശ്രീശങ്കരാ മണ്ഡപത്തില്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. 25ാം വാര്‍ഷികത്തോടനുബന്ധിച്ച സ്മരണിക സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ പ്രകാശനം ചെയ്യും.
സമ്മേളനനഗരിയില്‍ വിവിധ ബസ്ഓയില്‍, സ്‌പെയര്‍പാര്‍ട്‌സ് കമ്പനികളുടെ സ്റ്റാളുകള്‍ ഉണ്ടാകുമെന്ന് സംസ്ഥാന ജന.സെക്രട്ടറി ടി.ഗോപിനാഥന്‍, പ്രസിഡന്റ് പി.കെ മൂസ, ട്രഷറര്‍ വി.എസ് പ്രദീപ് അറിയിച്ചു.

Student organizations and bus owners hold face-to-face discussions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ

Kerala
  •  4 days ago
No Image

കേരളത്തിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ പ്രവാസലോകത്തും ആഘോഷം; പ്രശംസിച്ച് നേതാക്കള്‍

qatar
  •  4 days ago
No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  4 days ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  4 days ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  4 days ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  4 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  4 days ago
No Image

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം

Kerala
  •  4 days ago
No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  4 days ago
No Image

യുഎഇയില്‍ ശക്തമായ മഴ, കടല്‍ ക്ഷോഭം: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം | UAE Weather

uae
  •  4 days ago