A woman in Uttar Pradesh suffered chronic pain for two years after doctors allegedly left a piece of cloth inside her body during surgery, raising serious concerns about medical negligence.
HOME
DETAILS

MAL
ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം
Shaheer
April 25 2025 | 15:04 PM

ലഖ്നൗ: സിസേറിയന് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റില്‍ മറന്നുവെച്ചതായി കണ്ടെത്തി. ഉത്തര്‍ പ്രദേശ് സ്വദേശിയായ അന്ഷുലിന്റെ വയറ്റിലാണ് അരമീറ്റര്‍ നീളമുള്ള തുണിക്കഷ്ണം മറന്നുവെച്ച് തുന്നിച്ചേര്‍ത്തത്. 2023-ല്‍ ഗ്രേറ്റര്‍ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ സിസേറിയന് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ തുണി മറന്നുവെച്ചത്.
ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ട സ്ത്രീ മറ്റൊരു ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയയായതോടെയാണ് സംഭവം പുറത്തുവന്നത്.
യുവതി ഗര്‍ഭിണിയായിരുന്നുവെന്നും 2023 നവംബര്‍ 14ന് ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക് പൊലിസ് സ്റ്റേഷന് പരിധിയിലുള്ള ബക്സണ്‍ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചുവെന്നും ഭര്‍ത്താവ് വികാസ് വര്‍മ്മ പറഞ്ഞു. ഭാര്യ അന്ഷുലിന് ആദ്യം ഒരു സാധാരണ പ്രസവമാണ് പ്ലാന്‍ ചെയ്തിരുന്നത്, എന്നാല്‍ പിന്നീട് ശസ്ത്രക്രിയ തിരഞ്ഞെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
'ശസ്ത്രക്രിയയ്ക്ക് ശേഷം, വീട്ടിലേക്ക് മടങ്ങിയപ്പോള്‍ വയറുവേദനയുണ്ടെന്ന് അവള് പരാതിപ്പെടാന്‍ തുടങ്ങി. ഞങ്ങള്‍ ചികിത്സ തേടുന്നത് തുടര്‍ന്നു, ഇത്രയും കാലം അവള്‍ക്ക് വേദനസംഹാരികളും മരുന്നുകളും നല്കി, പക്ഷേ ഒരു ഡോക്ടര്‍ക്കും വേദനയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല,' അദ്ദേഹം പറഞ്ഞു.
'അടുത്തിടെ, ഞങ്ങള്‍ അന്ഷുലിനെ മറ്റൊരു സ്വകാര്യ ആശുപത്രിയായ കൈലാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയയ്ക്കിടെ, അവളുടെ ശരീരത്തിനുള്ളില്‍ നിന്ന് അര മീറ്റര്‍ നീളമുള്ള ഒരു തുണിക്കഷ്ണം കണ്ടെടുത്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വസ്ത്രത്തിന്റെ കഷണം വയറ്റില്‍ കിടന്നിരുന്നെങ്കില്‍ ഭാര്യ മരിക്കുമായിരുന്നെന്ന് കൈലാഷ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ബക്സണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികാസ് വര്‍മയുടെ പരാതിയില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നും ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും ഗൗതം ബുദ്ധ നഗര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) നരേന്ദ്ര കുമാര്‍ പറഞ്ഞു. എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍, അശ്രദ്ധ കാണിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
2021ല്‍, ഷാജഹാന്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു സ്ത്രീയുടെ വയറ്റില്‍ സിസേറിയന് ശസ്ത്രക്രിയയ്ക്കിടെ ഒരു തുണിക്കഷണം മറന്നുവെച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കിടെ യുവതി മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ചില ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 7 minutes ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 29 minutes ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 44 minutes ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• an hour ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 hours ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 3 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 3 hours ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 3 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 3 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 3 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 3 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 4 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 11 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 12 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 13 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 13 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 4 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 11 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 11 hours ago