HOME
DETAILS

രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം

  
April 26, 2025 | 2:01 PM

Kerala Cricket Team Beat Oman Chairmans XI

ഒമാനെതിരെയുള്ള ഏകദിന പരമ്പരയിൽ കേരളത്തിന്‌ ജയം. ഒമാൻസ് ചെയർമാൻസ് ഇലവനെ 78 റൺസിനാണ് കേരളം തകർത്തുവിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാൻ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് നേടിയത്. 

സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് കേരളത്തിന്‌ വേണ്ടി തിളങ്ങിയത്. 95 പന്തിൽ 130 റൺസാണ് രോഹൻ നേടിയത്. 18 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ്‌ അസ്റുദീൻ അർദ്ധ സെഞ്ച്വറി നേടിയും തിളങ്ങി. 88 പന്തിൽ 78 റൺസാണ് താരം നേടിയത്. ആറ് ഫോറുകളാണ് താരം നേടിയത്. 

കേരളത്തിന്റെ ബൗളിങ്ങിൽ ബേസിൽ നെടുമങ്കുഴി പൗലോസ് മൂന്ന് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനം നടത്തിയപ്പോൾ ഒമാൻ തകരുകയായിരുന്നു. ബിജു നാരായണൻ പിള്ള രണ്ട് വിക്കറ്റുകളും ഗോവിന്ദ് ദേവ് ദിലീപ് ഒരു വിക്കറ്റും നേടി. 

ഒമാന് വേണ്ടി ജിതേന്ദർ സിങ് അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. 56 പന്തിൽ എട്ട് ഫോറുകൾ ഉൾപ്പടെ 60 റൺസാണ് ജിതേന്ദർ സിങ് നേടിയത്. സൂഫിയാൻ മെഹമൂദ് 69 പന്തിൽ 49 റൺസും മുജീബ് ഉർ അലി 66 പന്തിൽ 40 റൺസും നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. 

ഒമാന് വേണ്ടി ഹുസ്നൈൻ അലി ഷാ അഞ്ചു വിക്കറ്റുകൾ നേടി തിളങ്ങി. സുഫ്യാൻ മെഹ്മൂദ് രണ്ട് വിക്കറ്റും സമയ് ശ്രീവാസതവ ഒരു വിക്കറ്റും നേടി. 

Kerala Cricket Team Beat Oman Chairmans XI



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago