
കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

സ്‌പെയ്ൻ: കോപ്പ ഡെൽറേ ഫൈനലിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണയ്ക്ക് കിരീടം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കറ്റാലന്മാർ റയൽ മാഡ്രിഡിനെ തകർത്തു വിട്ടത്. കിരീടം നഷ്ടമായെങ്കിലും റയൽ മാഡ്രിനൊപ്പം ഒരു സ്വപ്നം നേട്ടമാണ് ഫ്രഞ്ച് സൂപ്പർ താരം കിളിയൻ എംബാപ്പെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായാണ് എംബാപ്പെ മാറിയിരിക്കുന്നത്. മത്സരത്തിൽ ഒരു ഗോളാണ് താരം സ്വന്തമാക്കിയത്. ഈ സീസണിൽ ഇതിനോടകം തന്നെ 34 ഗോളുകളാണ് ഫ്രഞ്ച് താരം അടിച്ചു കൂട്ടിയിട്ടുള്ളത്.
റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്നാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. റൊണാൾഡോ 2009-10 സീസണിൽ 33 ഗോളുകൾ ആയിരുന്നു റയലിനു വേണ്ടി നേടിയിരുന്നത്. അരങ്ങേറ്റ സീസണിൽ തന്നെ 37 ഗോളുകൾ നേടിയ ഇവാൻ സമോരാനോയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 1992-93 സീസണിൽ ആയിരുന്നു താരം റെക്കോർഡ് ഗോൾ വേട്ട സൃഷ്ടിച്ചത്.
മത്സരത്തിൽ ഫ്രഞ്ച് താരത്തിന് പുറമേ ഔറേലിയൻ ചൗമേനിയും റയലിനു വേണ്ടി ലക്ഷ്യം കണ്ടു. ബാഴ്സലോണക്ക് വേണ്ടി പെഡ്രി, ഫെറാൻ ടോറസ്, ജൂൾസ് കോണ്ടേ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി കൊണ്ട് തുല്യത പാലിക്കുകയായിരുന്നു.
ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും കോണ്ടേയുടെ ഗോളിലൂടെ ബാഴ്സലോണ കിരീടം സ്വന്തമാക്കുകയും ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നടന്ന കയ്യാങ്കളിക്ക് പിന്നാലെ റയലിന്റെ മൂന്നു താരങ്ങളാണ് ചുവപ്പുകാർഡ് കണ്ടു പുറത്തായത്. അന്റോണിയോ റൂഡീഗർ, ലൂക്കാസ് വാസ്ക്വസ്, ജൂഡ് വെല്ലിങ്ഹാം എന്നിവരാണ് റെഡ് കാർഡ് കണ്ട് മടങ്ങിയത്.
നിലവിൽ ലാ ലിഗയിലും ബാഴ്സലോണയുടെ കുതിപ്പ് തന്നെയാണ് നിലനിൽക്കുന്നത്. 33 മത്സരങ്ങളിൽ നിന്നും 24 വിജയവും നാല് സമനിലയും അഞ്ചു ത്തോൽവിയും അടക്കം 76 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും 22 വിജയവും ആറു സമനിലയും അഞ്ച് തോൽവിയും അടക്കം 72 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. സ്പാനിഷ് ലീഗിൽ മെയ് നാലിന് സെൽവിക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. മറുഭാഗത്ത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ മെയ് ഒന്നിന് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനയാണ് ബാഴ്സ നേരിടുക.
Kylian Mbappe break Cristaino Ronaldo Record in Real Madrid
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 2 days ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 2 days ago
മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 2 days ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• 2 days ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• 2 days ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 2 days ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• 2 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• 2 days ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• 2 days ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• 2 days ago
മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
Weather
• 2 days ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്
Kerala
• 2 days ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• 2 days ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• 2 days ago
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി
Kerala
• 2 days ago
ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• 2 days ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• 2 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും
Kerala
• 2 days ago
ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• 2 days ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• 2 days ago
വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം
Kerala
• 2 days ago