HOME
DETAILS

ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്

  
Sudev
April 27 2025 | 05:04 AM

Cristaino Ronaldo create a new record in AFC Champions League

എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് മുന്നേറി അൽ നസർ. ക്വാർട്ടർ യൊക്കോഹാമ എംഎമ്മിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സഊദി വമ്പന്മാർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറിന് വേണ്ടി ഗോൾ നേടി തിളങ്ങിയിരുന്നു. എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ എട്ട് ഗോളുകളാണ് ഇതുവരെ റൊണാൾഡോ നേടിയിട്ടുള്ളത്. 

എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഒരു എഡിഷനിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോൾ സ്കോറിംഗ് റെക്കോർഡ് കൂടിയാണ് ഇത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അൽ നസർ മൂന്ന് ഗോളുകൾ നേടി ആധിപത്യം സ്ഥാപിച്ചിരുന്നു. റൊണാൾഡോക്ക് പുറമേ ജോൺ ഡുറാൻ ഇരട്ട ഗോൾ നേടിയും സാദിയോ മാനേ ഒരു ഗോൾ നേടിയും അൽ നസറിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. യോക്കോഹാമക്ക്‌ വേണ്ടി കോട വടനാബെയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വടനാബെ ചുവപ്പുകാർഡ് കണ്ടു പുറത്താവുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ സർവ്വ മേഖലയിലും റൊണാൾഡോയും സംഘവും ആണ് ആധിപത്യം പുലർത്തിയിരുന്നത്. മത്സരത്തിൽ 66 ശതമാനം ബോൾ പൊസഷൻ കൈവശം വെച്ച അൽ നസർ 16 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 13 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ റൊണാൾഡോക്കും കൂട്ടർക്കും സാധിച്ചു. മറുഭാഗത്ത് ആറ് ഷോട്ടുകളിൽ നിന്നും ഒരു ഷോട്ട് മാത്രമാണ് യൊക്കോഹാമക്ക്‌ നേടാൻ സാധിച്ചത്.

നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദ് ആണ്. 29 മത്സരങ്ങളിൽ നിന്നും 21 വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 68 പോയിന്റാണ് ബെൻസിമയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. റൊണാൾഡോയുടെ അൽ നസർ 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 29 മത്സരങ്ങളിൽ നിന്നുമായി 18 ജയവും ആറ് സമനിലയും അഞ്ചു തോൽവിയുമാണ് അൽ നസറിന്റെ സമ്പാദ്യം. ഒന്നാം സ്ഥാനത്തുള്ള അൽ ഇത്തിഹാദുമായി എട്ട് പോയിന്റിന്റെ വ്യത്യാസമാണ് അൽ നസറിനുള്ളത്. 

 

Cristaino Ronaldo create a new record in AFC Champions League 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  a day ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  a day ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago