HOME
DETAILS

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

  
Muqthar
July 01 2025 | 02:07 AM

Iran hardens stance against IAEA and its chief in wake of US-Israel attacks

തെഹ്‌റാന്‍: യാതൊരു പ്രകോപനവുമില്ലാതെ ഇസ്‌റാഈലും യുഎസും തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ഇറാന്‍. ഇസ്‌റാഈലും അമേരിക്കയും ആക്രമിച്ച ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസിയുടെ അഭ്യര്‍ത്ഥന ഇറാന്‍ തള്ളി. സുരക്ഷയുടെ മറവില്‍ ബോംബെറിഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന ഗ്രോസിയുടെ നിര്‍ബന്ധം അര്‍ത്ഥശൂന്യവും ദുഷ്ടലക്ഷ്യത്തോടെയുമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. തങ്ങളുടെ താല്‍പ്പര്യങ്ങളെയും ജനങ്ങളെയും പരമാധികാരത്തെയും സംരക്ഷിക്കുന്നതിനായി ഏത് നടപടിയും സ്വീകരിക്കാന്‍ ഇറാന് അവകാശമുണ്ട്- അരാഗ്ച്ചി ട്വീറ്റ്‌ചെയ്തു.

ഐഎഇഎ തങ്ങളോട് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ആരോപിച്ച് ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിവച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ തന്റെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് നേരത്തെ അറിയിച്ചിരുന്നു. ആണവ ഏജന്‍സിയെ ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമായിട്ടാണ് തങ്ങള്‍ കാണുന്നതെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും ഇനി അവരുമായി ചര്‍ച്ചയില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന് ഒന്നും അമേരിക്ക ഓഫര്‍ ചെയ്തിട്ടില്ല. അവരുമായി ചര്‍ച്ച നടത്തിയിട്ടുമില്ല. ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ് കൂണ്‍സിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു ട്രംപ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ പോലെ ഇറാന് ഒന്നും വാഗ്ദാനം ചെയ്യുകയോ അവര്‍ക്ക് പണം നല്‍കുകയോ ചെയ്യില്ലെന്നും ട്രംപ് ട്രൂത്ത് പോസ്റ്റില്‍ പറഞ്ഞു.

ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫര്‍ദോ ആണവ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തെ കുറിച്ച് ട്രംപ് വിശദീകരിച്ചു. ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിക്ക് വേണ്ടി അമേരിക്ക 3000 കോടി ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആരോപണം ട്രംപ് തള്ളി. ബരാക് ഒബാമയുടെ കാലത്താണ് ജെ.സി.പി.ഒ.എ എന്ന ആണവ കരാര്‍ തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് ന്യൂക്ലിയാര്‍ പദ്ധതികള്‍ക്കെതിരേയുള്ള ഉപരോധം ഇല്ലാതാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി. 2018 ല്‍ ട്രംപാണ് ദുരന്തമെന്ന് പറഞ്ഞ് ജെ.സി.പി.ഒ.എ പിന്‍വലിച്ചത്.

അതിനിടെ ഇസ്‌റാഈമായുള്ള യുദ്ധത്തില്‍ ഔദ്യോഗിക മരണസംഖ്യ 935 ആയി ഉയര്‍ന്നതായി ഇറാന്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള IRNA വാര്‍ത്താ ഏജന്‍സി സൈനിക, സിവിലിയന്‍ മരണങ്ങള്‍ തമ്മിലുള്ള കണക്ക് നല്‍കിയില്ലെങ്കിലും ആകെ 935 പേര്‍ മരിച്ചതായും ഇതില്‍ 38 കുട്ടികളും 132 സ്ത്രീകളുമാണെന്ന് റിപ്പോര്‍ട്ട്‌ചെയ്തു. 
അതേസമയം മെഡിക്കല്‍, പ്രാദേശിക വളണ്ടിയര്‍മാരുടെ ശൃംഖല ശേഖരിച്ച ഡാറ്റ പ്രകാരം 1,190 പേര്‍ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. 436 പേര്‍ സാധാരണക്കാരും 435 പേര്‍ സൈനികരും 319 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് അവരുടെ റിപ്പോര്‍ട്ട്.

Iran has taken an unequivocal stance against the International Atomic Energy Agency (IAEA), with the country’s Foreign Minister Abbas Araghchi summarily dismissing its chief Rafael Grossi’s request to visit nuclear facilities bombed by Israel and the United States during a 12-day conflict earlier June.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  12 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  12 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  13 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  13 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  13 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  14 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  14 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  14 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  15 hours ago