സുരക്ഷിത ചവറ പദ്ധതി: കാമറകള്‍ മിഴി തുറന്നു
ചവറ: സുരക്ഷിത ചവറ പദ്ധതിയുടെ ഭാഗമായി ദേശീയപാത നീണ്ടകരമുതല്‍ കുറ്റിവട്ടം
വരെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ദേശീയപാതയോരത്ത് നീണ്ടകര, ചവറ, പന്മന തുടങ്ങിയ പഞ്ചായത്തുകളിലെ പത്തിടങ്ങളിലായി പതിനെട്ടോളം സുരക്ഷാകാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പി.ടി.ഇസഡ് , ബുള്ളറ്റ് എന്നീ വിഭാഗത്തില്‍ പെട്ട കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കാമറാ നിരീക്ഷണത്തിന്റെ ട്രയല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു.
ചവറ പൊലിസ് സ്റ്റേഷനില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനുകളില്‍ കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകും. ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ സേവനം മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമിലുണ്ടാകും. വരും ദിവസങ്ങളില്‍ കാമറകളുടെ പൂര്‍ണമായ പ്രവര്‍ത്തനവും നിരീക്ഷണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."