HOME
DETAILS

വനിത നേതാവിന് അശ്ലീല സന്ദേശം; മുന്‍ എംപിയെ പുറത്താക്കി ബംഗാള്‍ സിപിഎം

  
April 27, 2025 | 10:55 AM

West Bengal CPM  expelled Bansal Gopal Chowdhury for allegation

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ മുന്‍ എംപിക്കെതിരെ നടപടിയെടുത്ത് പശ്ചിമ ബംഗാള്‍ സിപിഎം. മൂന്ന് തവണ ലോക്‌സഭാ എംപിയായ ബന്‍സ ഗോപാല്‍ ചൗധരിയെ പാര്‍ട്ടി പുറത്താക്കി. വനിത നേതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് നടപടി. ചൗധരിക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു. 

ഏപ്രില്‍ 20നാണ് ജിയാഗഞ്ച് അസിംഗഞ്ച് മുനിസിപ്പാലിറ്റി മുന്‍ കൗണ്‍സിലറായ വനിത നേതാവ് ഗോപാല്‍ ചൗധരിക്കെതിരെ സോഷ്യല്‍ മീഡിയ വഴി ആരോപണമുന്നയിച്ചത്. വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശമയച്ചെന്നാണ് പരാതി. തെളിവായി വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും അവര്‍ പുറത്തുവിട്ടിരുന്നു. പാര്‍ട്ടി അന്വേഷണം നടത്തിയാണ് പുറത്താക്കല്‍ നടപടിയിലേക്ക് കടന്നത്. 

നിലവില്‍ സിപിഎമ്മിന്റെ ബര്‍ദ്വാന്‍ ജില്ല കമ്മിറ്റി അംഗമാണ് ബന്‍സ ഗോപാല്‍. അസന്‍സോളില്‍ നിന്ന് ലോക്‌സഭയിലെത്തിയ ഇയാള്‍ ഇടത് മന്ത്രിസഭയിലും അംഗമായിരുന്നു. വാര്‍ത്തകുറിപ്പിലൂടെയാണ് ബംഗാള്‍ സിപിഎം ഇക്കാര്യം പുറത്തുവിട്ടത്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നാണ് വനിത നേതാവിന്റെ മൊഴി. വിഷയം പാര്‍ട്ടിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ പരിഗണനയിലായിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും എടുത്തിരുന്നില്ല. യുവതി സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വിട്ടതാണ് പെട്ടെന്ന് നടപടിയെടുക്കാന്‍ കാരണം. 

അതേസമയം തനിക്കെതിരായ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് ബന്‍സാല്‍ ചൗധരി പറഞ്ഞു. 

West Bengal CPM has taken action against a former MP for misbehaving with a colleague. Bansal Gopal Chowdhury, a three-time Lok Sabha MP, has been expelled from the party. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  7 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  7 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  7 days ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  8 days ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  8 days ago