ഒരാഴ്ചയ്ക്കുള്ളില്‍ പന്ത്രണ്ടായിരത്തിലധികം അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ
റിയാദ്: ഒരാഴ്ചയ്ക്കുള്ളില്‍ 12,866 അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷ എന്നിവ നിയന്ത്രിക്കുന്നതിനുള്ള രാജ്യത്തിന്റെ വ്യാപകമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
രാജ്യത്തുടനീളം നിയമലംഘനങ്ങള്‍ക്കെതിരെ അധികാരികള്‍ പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ 12,866 നിയമലംഘകരെ നാടുകടത്തിയതായും, യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി 23,419 പേരെ അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനാ ക്യാമ്പയ്‌നുകളില്‍ സുരക്ഷാ സേന 19,328 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം സ്ഥിരീകരിച്ചു.
അറസ്റ്റിലായവരില്‍ 11,245 പേര്‍ താമസ നിയമ ലംഘകരും, 4,297 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും, 3,786 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. പിടിയിലായ വ്യക്തികള്‍ക്കെതിരെ ശിക്ഷാ നടപടികളുടെ ഭാഗമായി നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കൂടാതെ, രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1,360 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 44 ശതമാനം പേര്‍ യമന്‍ പൗരന്മാരും 54 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും ബാക്കി രണ്ട് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. ഗതാഗതം, താമസം, തൊഴില്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ ഇരുപത്തിരണ്ട് വ്യക്തികളും പിടിയിലായിട്ടുണ്ട്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നവര്‍ ഗതാഗതം, താമസ സൗകര്യം ഒരുക്കി നല്‍കല്‍ എന്നീ കുറ്റം ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും നേരിടേണ്ടിവരും. കൂടാതെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996 എന്ന നമ്പറിലും വിളിച്ച് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ യാത്രാവിവരം റിപ്പോര്‍ട്ട് ചെയ്യാത്ത സ്‌പോണ്‍സര്‍മാര്‍ക്ക് ആറ് മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Saudi Arabia takes swift action, deporting more than 12,000 illegal residents in a single week as part of ongoing efforts to maintain border security and address illegal immigration issues
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."