സര്‍വ്വമത പ്രാര്‍ഥന നടത്തി
കൊല്ലം: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതില്‍ ആദരവ് അര്‍പ്പിച്ചുകൊണ്ട് കൊല്ലം ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫിസില്‍ സര്‍വ്വമത പ്രാര്‍ഥനയും യോഗവും നടന്നു.
ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയന്റെ നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ഥന നടന്നു. ഡി.സി.സി ഭാരവാഹികളായ എസ് വിപനചന്ദ്രന്‍, പി ജര്‍മിയാസ്, എസ് ശ്രീകുമാര്‍, കെ.ആര്‍.വി സഹജന്‍, ആര്‍ ജയപ്രകാശ്, അന്‍സര്‍ അസീസ്, ആദിക്കാടച് മധു, കൃഷ്ണവേണി ശര്‍മ്മ, സിസിലി സ്റ്റീഫന്‍, ഹംസത്ത് ബീവി, ഗോപികാ റാണികൃഷ്ണ, ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മി, നസീം ബീവി, ആര്‍ ശ്രീകുമാരി, ചന്ദ്രന്‍, ശാന്തിനി ശുഭദേവന്‍, റീനാ സെബാസ്റ്റ്യന്‍, സുനിത, നിസാര്‍, സുവര്‍ണ്ണ, സുധര്‍ണ്ണ, സുധര്‍മ്മ, ഗീതാ ശിവന്‍, സോഫിയാ ഐസക്, സില്‍വി, ജയലക്ഷ്മി ദത്തന്‍, പരമകുമാരി, എം മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."