ശാന്തിഗിരി ആത്മീയ പ്രസ്ഥാനങ്ങള്‍ക്കു മാതൃക: രാജീവ് പ്രതാപ് റൂഡി
തിരുവനന്തപുരം: നൈപുണ്യ വികസന രംഗത്ത് ശാന്തിഗിരി നടത്തിവരുന്ന സേവനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും ശാന്തിഗിരി ആത്മീയ പ്രസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി .
ശാന്തിഗിരി ആശ്രമത്തില്‍ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുളള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷനായിരുന്നു. ഒ.വി. വിജയന്റെ സമുദ്രത്തിലേയ്ക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ എന്ന അനുഭവ കുറിപ്പിന്റെ പുനപ്രകാശനം ബി.ജെ. പി. ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ നിര്‍വഹിച്ചു. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സി.എസ്. ഐ. മഹാസഭ ബിഷപ്പ് റവ. ധര്‍മ്മരാജ് റസാലം, ശിവഗിരി മഠം സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ ഗുരുസ്മൃതികള്‍ പങ്കിട്ടു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം. എം. ഹസന്‍, കെ.എസ്.ഐ.ഇ. ചെയര്‍മാന്‍ സ്‌കറിയ തോമസ്, അഡ്വ.എം.എ.വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി പ്രണവശുദ്ധന്‍ ജ്ഞാനതപസ്വി സ്വാഗതവും സ്വാമി ജയദീപ്തന്‍ ജ്ഞാന തപസ്വി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."