HOME
DETAILS

ഫുട്ബോൾ മികവിന് ആദരം: ഇതിഹാസം ഐ.എം. വിജയന് വിരമിക്കലിന്റെ തലേന്ന് സ്ഥാനക്കയറ്റം

  
April 29 2025 | 11:04 AM

Honoring Football Excellence Legend IM Vijayan Promoted on the Eve of Retirement

 

തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന് വിരമിക്കലിന്റെ തലേ ദിവസം കേരള പൊലീസിൽ സ്ഥാനക്കയറ്റം. മലപ്പുറം എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്ന വിജയനെ ഫുട്ബോൾ രംഗത്തെ സംഭാവനകൾ പരിഗണിച്ച് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടി കമാൻഡന്റായി നിയമിച്ചു. 38 വർഷം നീണ്ട സേവനത്തിനൊടുവിൽ, 56-ാം പിറന്നാൾ ദിനമായ ഈ മാസം 30-ന് വിജയൻ കേരള പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കും.

1986-ൽ 18-ാം വയസിൽ അതിഥി താരമായി കേരള പൊലീസിൽ എത്തിയ വിജയൻ, 1987-ൽ കോൺസ്റ്റബിളായി ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു. കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നെടുംതൂണായി മാറിയ അദ്ദേഹം, വി.പി. സത്യൻ, യു. ഷറഫലി, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, കുരികേശ് മാത്യു, പി.പി. തോബിയാസ് എന്നിവർക്കൊപ്പം ടീമിന്റെ സുവർണ കാലത്തിന്റെ അവസാന കണ്ണിയാണ്. 1991-ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻ ബഗാനിലേക്ക് പോയ വിജയൻ, 1992-ൽ തിരിച്ചെത്തി. 1993-ൽ വീണ്ടും പൊലീസ് വിട്ട് മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ക്ലബുകൾക്കായി കളിച്ചു.

1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ദേശീയ ടീമിന്റെ നിറസാന്നിധ്യമായിരുന്നു. 88 മത്സരങ്ങളിൽ 39 ഗോളുകൾ നേടിയ വിജയൻ, ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം സേവനമനുഷ്ഠിച്ചു. 2006-ൽ ഈസ്റ്റ് ബംഗാളിൽ കളിക്കവെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച അദ്ദേഹം, പിന്നീട് എഎസ്‌ഐ ആയി കേരള പൊലീസിൽ തിരിച്ചെത്തി. 2021-ൽ എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റായി. 2002-ലെ അർജുന അവാർഡും 2025-ലെ പത്മശ്രീയും അദ്ദേഹത്തിന്റെ മികവിന് രാജ്യം നൽകിയ ആദരങ്ങൾ. ഇന്നലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽ നിന്ന് വിജയൻ സല്യൂട്ട് സ്വീകരിച്ചു. കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ സുവർണ സംഘത്തിലെ അവസാന കണ്ണിയും ഇതോടെ പടിയിറങ്ങുകയാണ്.

 

On the eve of his retirement, Indian football legend I.M. Vijayan has been promoted to Deputy Commandant in the Kerala Police, recognizing his stellar contributions to the sport. The 56-year-old, who served 38 years, was honored with a super-numerary post, marking a fitting tribute to his illustrious career.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  13 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  13 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  14 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  14 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  15 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  15 hours ago
No Image

കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികൾ മരിച്ചു

Kuwait
  •  16 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  17 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  17 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  18 hours ago