HOME
DETAILS
MAL
ഗണേശോത്സവം: സമാപനം ബുധനാഴ്ച
backup
September 04 2016 | 18:09 PM
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചു കൊണ്ടുള്ള സാംസ്‌കാരിക സമ്മേളനവും ഗണേശ വിഗ്രഹ ഘോഷയാത്രയും ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.
ജില്ലയിലെ 1208 പ്രതിഷ്ഠാ കേന്ദ്രങ്ങളിലും രണ്ടു ലക്ഷം വീടുകളിലും 9 ദിവസം പൂജചെയ്ത ഗണേശവിഗ്രഹങ്ങള്‍ വൈകുന്നേരം മൂന്നു മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പഴവങ്ങാടിയില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. മുന്‍മന്ത്രിയും എം.എല്‍.എയുമായ വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."