
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഷാര്‍ജ

ഷാര്‍ജ: വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ഷാര്‍ജ.
പ്രാദേശിക, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ, 'വിസിറ്റ് ഷാര്‍ജ' പ്രോഗ്രാമിനു തുടക്കമായി. സാംസ്‌കാരിക, പൈതൃക മേഖലകളില്‍ സുസ്ഥിരമായ സ്ഥാനം നേടാനുള്ള എമിറേറ്റിന്റെ ശ്രമങ്ങളില്‍ ഇത് സുപ്രധാന ചുവടുവയ്പ്പാകുമെന്നാണ് കരുതുന്നത്.
പദ്ധതിയിലൂടെ ബീച്ചുകള്‍, ഹൈക്കിംഗ് പാതകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, പ്രകൃതിയും വന്യജീവികളും, വിനോദ പരിപാടികള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി വിനോദസഞ്ചാര മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാമെന്നാണ് അധികൃതര്‍ കരുതുന്നത്.
വിനോദസഞ്ചാര മേഖലയിലെ വൈവിധ്യം കൊണ്ട് ലോകത്തിന് മുന്നില്‍ എമിറേറ്റിനെ അടയാളപ്പെടുത്താമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.
സന്ദര്‍ശക അനുഭവം വര്‍ധിപ്പിക്കുന്നതിനും യുഎഇയുടെ വൈവിധ്യമാര്‍ന്ന ടൂറിസം ഭൂപ്രകൃതിയില്‍ ഷാര്‍ജയെ ഒരു സവിശേഷ ലക്ഷ്യസ്ഥാനമായി സ്ഥാപിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത നാല് പ്രധാന കാര്യങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (എസ്സിടിഡിഎ) ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു.
'അസാധാരണവും ആധികാരികവുമായ ഒരു യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഷാര്‍ജയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുക, മറക്കാനാവാത്ത ഓര്‍മ്മകള്‍ സൃഷ്ടിക്കുക എന്നിവയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം,' അല്‍ മിദ്ഫ പറഞ്ഞു.
ഷാര്‍ജയുടെ ആഭ്യന്തര, ആഗോളതല ദൃശ്യപരത പ്രോത്സാഹിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുക, ഹോസ്പിറ്റാലിറ്റി, യാത്ര, ടൂര്‍ സേവനങ്ങള്‍ പോലുള്ള പങ്കാളികളുമായി ചേര്‍ന്ന് വ്യവസായവും സൗകര്യങ്ങളും വികസിപ്പിക്കുക, ശക്തമായ മാനദണ്ഡങ്ങള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ എന്നിവയുള്‍പ്പെടെ ശരിയായ നിയമങ്ങളും നിയന്ത്രണങ്ങളും സ്ഥാപിക്കുക, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം മുന്നോട്ട് കൊണ്ടുപോകുകയും കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം സംരംഭങ്ങള്‍ വളര്‍ത്തുകയും ചെയ്യുക എന്നിവയാണ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍.
റോഡ് ഷോകളിലൂടെയും സ്വകാര്യ മേഖലയിലെ പങ്കാളികളുമായുള്ള സഹകരണത്തിലൂടെയും വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ ഷാര്‍ജയുടെ ടൂറിസം അതോറിറ്റി അനുദിനം കൈകൊള്ളുന്നുണ്ട്.
Sharjah has launched a fresh tourism strategy aimed at attracting international tourists, boosting its cultural, eco, and leisure travel sectors. The initiative includes new experiences, infrastructure upgrades, and global promotional campaigns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
crime
• a day ago
കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ
International
• a day ago
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി
Kerala
• a day ago
തീരദേശ നഗരങ്ങളില്‍ കനത്ത ചൂട്; യുഎഇയെ കാത്തിരിക്കുന്നത് പൊള്ളുന്ന പകലുകള്‍ | UAE Weather Updates
uae
• a day ago
'ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനം, പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായ നടപടി കൈകൊള്ളണം'; രാഹുല്‍ ഗാന്ധി
National
• a day ago
'പിന്നാക്കമോ മുന്നാക്കമോ ലഹരി കേസുകളിൽ ഇല്ല'; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍; അല്‍മക്തൂം എയര്‍പോട്ടിന്റെ നിര്‍മ്മാണം അതിവേഗത്തില്‍
uae
• a day ago
ലോക്മാന്യ തിലക് ട്രെയിനിൽ യുവാവിന്റെ മൃതദേഹം, പോക്കറ്റിൽ കണ്ണൂർ വരെയുള്ള ടിക്കറ്റ്
Kerala
• a day ago
ഏറ്റുമാനൂരില്‍ പിഞ്ചുമക്കളുമായി യുവതി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍
Kerala
• a day ago
കൈക്കൂലി വാങ്ങാനെത്തിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; സംഭവം കൊച്ചിയിൽ
Kerala
• a day ago
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം
Kerala
• 2 days ago
ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?
National
• 2 days ago
'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്ഐആര്‍ റിപ്പോര്‍ട്ട്
National
• 2 days ago
കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്?
Kerala
• 2 days ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested
Trending
• 2 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ
Kerala
• 2 days ago
രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം
National
• 2 days ago
മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്റംഗ്ദള്‍- ആര്.എസ്.എസ് പ്രവര്‍ത്തകര്‍
Kerala
• 2 days ago
വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ്
Kerala
• 2 days ago
അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു
Kerala
• 2 days ago
ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു
Others
• 2 days ago