
വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested

പട്ന: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ യുദ്ധ ഭീതി ഉടലെടുത്തിരിക്കെ, പാകിസ്ഥാന് രാജ്യ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തത്തിൻ്റെ പേരിൽ വീണ്ടും അറസ്റ്റ്. ബീഹാർ സ്വദേശിയായ സുനിൽകുമാർ റാമിനെ ആണ് ഇന്ത്യൻ സൈന്യം അറസ്റ്റു ചെയ്തത്. ബീഹാറിലെ ഭട്ടിൻഡ കന്റോൺമെന്റിൽ നിന്നാണ് സുനിൽ കുമാർ റാം അറസ്റ്റിലായത്. സൈനിക ഉദ്യോഗസ്ഥർ എത്തി സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പണത്തിനു പകരമായി സുനിൽ ഒരു പാകിസ്ഥാൻ സ്ത്രീക്ക് പ്രതിരോധ രഹസ്യങ്ങൾ ചോർത്തിനൽകി എന്ന് സൈന്യം കണ്ടെത്തി. ഇന്ത്യൻ സൈനിക ക്യാമ്പുകളെക്കുറിച്ചുള്ള എല്ലാ വാർത്തകളും സുനിൽ വാട്ട്‌സ്ആപ്പ് വഴി പാകിസ്ഥാൻ സ്ത്രീക്ക് നൽകിക്കൊണ്ടിരുന്നു. ഓരോ വിവരങ്ങൾക്കും അനുസരിച്ച് സുനിൽ കുമാർ റാമിന് പാകിസ്ഥാൻ സ്ത്രീ ധാരാളം പണം നൽകാറുണ്ടായിരുന്നു. പണത്തിനു പകരമായി രാജ്യത്തിന്റെ രഹസ്യങ്ങൾ പാകിസ്ഥാന് കൈമാറാറുണ്ടായിരുന്നുവെന്നു അദ്ധേഹം സമ്മതിച്ചു.
ഏതെല്ലാം വിധത്തിലുള്ള രഹസ്യങ്ങൾ ആണ് സുനിൽ പാകിസ്ഥാന് കൈമാറിയത് എന്ന് അറിയാനായി സൈന്യവും ഭീകരവിരുദ്ധ സേനയും (ATS) ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കൂടി വരുന്ന കേസുകൾ
ഇക്കഴിഞ്ഞ ഒന്ന് രണ്ട് മാസത്തിനുള്ളിൽ അര ഡസനോളം പേരാണ് ചാരക്കേസിൽ അറസ്റ്റിലായത്. ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയില്‍ ജോലിചെയ്ത്, അതീവ നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കുന്ന കേസുകള്‍ കൂടിവരുന്നത് ആശങ്കയോടെ ആണ് സൈനിക ഇന്റലിജന്റ്‌സ് കാണുന്നത്. മാർച്ചിൽ സമാന കേസില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. മൂന്നുപേരും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ടെക്കികളും. സമീപകാലത്തെ ഏറ്റവും വലിയ ചാരവൃത്തിയാണ് നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, പാകിസ്താന്റെ ഐ.എസ്.ഐക്ക് ഇന്ത്യയില്‍നിന്ന് വമ്പന്‍ സ്രാവുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞതും അധികൃതരെ കുഴക്കുന്നുണ്ട്.
അറസ്റ്റിലായവര്‍ ഇവരാണ്:
1- ദീപ്‌രാജ് ചന്ദ്ര: ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ (ഭെല്‍) സീനിയര്‍ എന്‍ജിനീയര്‍.
2- വികാസ് കുമാര്‍: കാണ്‍പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറി ജൂനിയര്‍ മാനേജര്‍.
3- രവീന്ദ്ര കുമാര്‍: ഫിറോസാബാദ് ഓര്‍ഡനന്‍സ് ഫാക്ടറി ചാര്‍ജ്മാന്‍
ഭെല്ലിലെ ഹൈടെക്ക് ചാരനായ ദീപ്‌രാജ് ചന്ദ്ര
കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, റഡാര്‍ സാങ്കേതികവിദ്യകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍, ഏവിയോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന സുപ്രധാനവും അതീവ തന്തപ്രധാനവുമായ സ്ഥാപനമാണ് ഭെല്‍. കേന്ദസര്‍ക്കാരിന് കീഴിലുള്ള ഏറ്റവും പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭെല്‍ ബഹിരാകാശ ഇലക്ട്രോണിക്‌സ്, ഉപഗ്രഹ സംയോജനം, ആഭ്യന്തര സുരക്ഷാ പരിഹാരങ്ങള്‍ എന്നിവയിലും കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇതിലെ സീനിയര്‍ എന്‍ജിനീയറായ ദീപ്‌രാജ് ചന്ദ്ര കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായതിനാല്‍ ഒറ്റിക്കൊടുത്ത രാജ്യരഹസ്യങ്ങളുടെ ആഴം കണ്ടെത്താന്‍ തന്നെ പ്രയാസമാകും.
കേന്ദ്ര, കര്‍ണാടക, സൈനിക ഇന്റലിജന്‍സ് ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ദീപ്‌രാജ് ചന്ദ്രനെ അറസ്റ്റ്‌ചെയ്തത്. കംപ്യൂട്ടര്‍ വിദഗ്ധവായതിനാല്‍ വിവരങ്ങള്‍ കൈമാറാനായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പുകള്‍ ആണ് ഇയാള്‍ ഉപയോഗിച്ചത്. നേരിട്ടുള്ള ആശയവിനിമയത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് സമര്‍ത്ഥമായി ഇമെയില്‍ ഡ്രാഫ്റ്റുകള്‍ സൃഷ്ടിച്ചു. ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ പങ്കിടുകയും ചെയ്തു. ടെക്കിയായത് കൊണ്ട് തന്നെ ഇയാളുടെ ചാരപ്പണി കണ്ടെത്താന്‍ സമയമെടുത്തു. മൂന്നുവര്‍ഷത്തോളമാണ് ഇയാള്‍ പണത്തിനായി പാക്ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി പണിയെടുത്ത് കൊണ്ടിരുന്നത്. പ്രത്യുപകാരമായി ഇയാളുടെ ക്രിപ്‌റ്റോകറന്‍സി അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തുകയുംചെയ്തു. ഇത്തരത്തിലുള്ള പണം കൈകാര്യംചെയ്യാനായി ഇയാള്‍ ഒന്നിലധികം അക്കൗണ്ടുകളും ഉണ്ടാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ചന്ദ്ര ബെംഗളൂരുവിലെ മതിക്കെരെയിലാണ് താമസിച്ചിരുന്നത്. ചന്ദ്രയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ഭെല്ലിലെ വിവരങ്ങള്‍ ചോര്‍ന്നത് ദേശീയ സുരക്ഷയെ വലിയതോതില്‍ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കളുടെ കൈകളില്‍ അത്തരം വിവരങ്ങള്‍ എത്തുന്നത് സായുധ സേനയുടെ പ്രവര്‍ത്തന മികവിനെ അപകടത്തിലാക്കുകയും പരിമിതികള്‍ പുറത്താകുകയുംചെയ്യും. സീനിയര്‍ എന്‍ജിനീയര്‍ പോലുള്ള പോസ്റ്റിലിരുന്ന് ദീപ് രാജ് ചന്ദ്ര ചോര്‍ത്തിയ രഹസ്യവിവരങ്ങളുടെ വ്യാപ്തിയും ദേശീസുരക്ഷയെ ഇത് എത്രത്തോളം ബാധിച്ചേക്കാം എന്നതും സൈന്യം വിലയിരുത്തിവരികയാണ്.
'നേഹ ശര്‍മ്മ'യ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിയ വികാസ് കുമാര്‍
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കാണ്‍പൂരിലെ ട്രൂപ്പ് കംഫര്‍ട്ട്‌സ് ലിമിറ്റഡിന്റെ യൂണിറ്റായ ഹസ്രത്ത്പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറി ജൂനിയര്‍ മാനേജര്‍ തസ്തികയിലുള്ള വികാസ് കുമാര്‍ (38), 10 വര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്തുവരികയാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഐ.എസ്.ഐ ഏജന്റെന്ന് കരുതുന്ന നേഹ ശര്‍മ്മ എന്ന പേരിലുള്ള അക്കൗണ്ടിനാണ് ഇയാള്‍ രഹസ്യങ്ങള്‍ കൈമാറിയത്. കാണ്‍പൂര്‍ ദേഹാത്ത് ജില്ലയിലെ താമസക്കാരനായ കുമാര്‍ വികാസ്, നേഹ ശര്‍മ്മയുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും ഇരുവരും പതിവായി ചാറ്റ്‌ചെയ്യാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രഹസ്യങ്ങള്‍ കൈമാറിയതിന് പകരമായി ഇയാള്‍ പാക് ഏജന്റില്‍നിന്ന് പണം സ്വന്തമാക്കി.
കാണ്‍പൂര്‍ ആയുധ ഫാക്ടറിയില്‍ നിന്നുള്ള ഉപകരണങ്ങള്‍, വെടിമരുന്ന് നിര്‍മ്മാണം, ജീവനക്കാരുടെ ഹാജര്‍, മെഷീന്‍ ലേഔട്ടുകള്‍, പ്രൊഡക്ഷന്‍ ചാര്‍ട്ടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഐ.എസ്.ഐ ഏജന്റിന് കൈമാറുകയുണ്ടായി. ഭെല്‍ ജീവനക്കാരി എന്ന് പറഞ്ഞാണ് നേഹ പരിചയപ്പെട്ടതെന്നാണ് വികാസ് കുമാര്‍ നല്‍കിയ മൊഴി. മൂന്ന് മാസം മുമ്പാണ് ഇരുവരും പരിചയത്തിലായത്. രഹസ്യം സൂക്ഷിക്കാനായി കുമാര്‍, ലുഡോ ആപ് വഴിയാണ് ബന്ധപ്പെട്ടിരുന്നത്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്ക്കും ഇത് ഭീഷണിയാകുമെന്നും എ.ടി.എസ് സൂചിപ്പിച്ചു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 148, ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3/4/5 എന്നിവ പ്രകാരം ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തു.
'നേഹ'യുടെ വലയില്‍ വീണ് രവീന്ദ്ര കുമാറും
നേഹ ശര്‍മ എന്ന വ്യക്തിയുടെ വലയില്‍ വീണ് പണത്തിനു വേണ്ടിയാണ് ഹസ്രത്പൂരിലെ ആയുധ ഫാക്ടറിയില്‍ ചാര്‍ജ്മാനായി ജോലി ചെയ്തിരുന്ന രവീന്ദ്രകുമാറും രാജ്യത്തെ ഒറ്റിക്കൊടുത്തത്. പാക് ചാരസംഘടനയായ ഐ.എസ്.എയുടെ ഏജന്റായ 'നേഹ ശര്‍മ്മ' എന്ന വ്യക്തിക്ക് ഇന്ത്യയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഇയാള്‍ കൈമാറിയതായി എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2024 ജൂണിലാണ് കുമാര്‍, നേഹ ശര്‍മയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത്. ബന്ധം പിന്നീട് ഏറെ അടുപ്പത്തിലേക്ക് വളര്‍ന്നു. പതിവായി ചാറ്റും വിഡിയോ കോളും ചെയ്തു.
ഇതിനിടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചാര്‍ജ്മാന്‍ രവീന്ദ്ര കുമാറില്‍നിന്നാണ് ചോരുന്നതെന്ന് അറിഞ്ഞതോടെയാണ് ഇയാളെ പിടികൂടിയത്. മാര്‍ച്ച് 12ന് ആഗ്രയിലെ എടിഎസ് ഫീല്‍ഡ് യൂണിറ്റില്‍ ചോദ്യം ചെയ്യലിനായി രവീന്ദ്ര കുമാറിനെ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലില്‍ കുമാര്‍ തുടക്കത്തില്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കുകയും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ദിവസങ്ങലിലെ ചോദ്യംചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന കോണ്‍ടാക്റ്റ് നാമവുമായി ബന്ധിപ്പിച്ചിരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റ് കണ്ടെത്തിയോതെടാണ് ചാരവൃത്തി വെളിച്ചത്തായത്. ഈ നമ്പര്‍ നേഹ ശര്‍മ്മയുടേതായിരുന്നു. ചാറ്റ് മറച്ചുവെക്കാന്‍ കുമാര്‍ നേഹയുടെ കോണ്‍ടാക്റ്റ് വ്യാജ പേരില്‍ സേവ് ചെയ്യുകയായിരുന്നു.
ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി, സ്റ്റോര്‍ റസിപ്റ്റുകള്‍, ക്ലാസിഫൈഡ് നിരീക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അടങ്ങിയ പ്രൊഡക്ഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് രേഖകള്‍ ചാറ്റില്‍ ഉണ്ടായിരുന്നു. സ്‌ക്രീനിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട രഹസ്യ കത്തും ഫാക്ടറിയിലെ സ്റ്റോക്ക് സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ടുകളും ഇയാള്‍ വാട്ട്‌സ്ആപ്പ് വഴി പങ്കിട്ടതായി മനസ്സിലായി. ഉന്നത ഫാക്ടറി ഉദ്യോഗസ്ഥരും 51 ഗൂര്‍ഖ റൈഫിള്‍സിലെ അംഗങ്ങളും നടത്തിയ ലോജിസ്റ്റിക്കല്‍ ഡ്രോണ്‍ പരീക്ഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ രഹസ്യ മീറ്റിംഗ് ഫയലും ഇയാളുടെ വാട്ട്‌സ്ആപ്പിലുണ്ടായിരുന്നു. ഐഎസ്‌ഐയുമായുള്ള ശര്‍മ്മയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും കുമാര്‍ മനപ്പൂര്‍വം ചാരവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന് എടിഎസ് അറിയിച്ചു. കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര, ബാഹ്യ സുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യിലെ സെക്ഷന്‍ 148, ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3/4/5 എന്നിവ പ്രകാരം കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.
Bihar man arrested for espionage case for pakisthan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് | UAE Weather Updates
uae
• 16 hours ago
ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ഒറ്റയ്ക്ക് തകർക്കാൻ ഇസ്റാഈലിന് ശേഷി ഇല്ല; മുൻ ഇസ്റാഈലി നയതന്ത്രജ്ഞൻ
International
• 17 hours ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി
Kerala
• 17 hours ago
പട്ടികജാതിക്കാരെ പ്രലോഭിപ്പിച്ച് മതംമാറ്റിയെന്ന് ആരോപണം; മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്ത് യുപി പൊലിസ്
National
• 17 hours ago
പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകവേ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
Saudi-arabia
• 17 hours ago
പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍
Kerala
• 17 hours ago
ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍
uae
• 17 hours ago
റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം
Football
• 18 hours ago
അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• 19 hours ago
ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു
International
• 19 hours ago
ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍
International
• 20 hours ago
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു
Kerala
• 20 hours ago
കോഹ്ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ
Cricket
• 20 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത
Kerala
• 21 hours ago
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി
Kerala
• a day ago
ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ
uae
• a day ago
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ വൻ വളർച്ച; രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബൈ ഭരണാധികാരി
uae
• a day ago
നിരോധിത ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇഡി
National
• a day ago
കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്
Kerala
• 21 hours ago
ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു
uae
• a day ago
മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ്
Weather
• a day ago