HOME
DETAILS

'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

  
Web Desk
April 30 2025 | 10:04 AM

police registered fir report on Mangalore rss bajrang dal attack

മംഗളൂരു: സംഘ്പരിവാര്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എഫ് ഐആര്‍ റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട വയനാട് സ്വദേശി പാകിസ്താന്‍ എന്ന് വിളിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങി വന്നെന്നാണ് ആരോപണം. തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും, യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചെന്നുമാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അക്രമികള്‍ പുറകെ ഓടി ആക്രമിച്ചെന്നും, വീണിടത്ത് വെച്ച് ചവിട്ടിയും, മര്‍ദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. 

കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നിലവില്‍ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം ആര്‍.എസ്.എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ്. ആക്രമണത്തില്‍ 50ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 

കുഡുപ്പു സ്വദേശി സച്ചിന്‍ എന്നയാളാണ് മര്‍ദനത്തിന് തുടക്കമിട്ടതെന്ന് മംഗളുരു സിറ്റി പൊലിസ് കമ്മീഷണര്‍ അനുപം ആഗ്രവാള്‍ പറഞ്ഞു.

'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് പാകിസ്താനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്ന ആരോപണമാണ് സംഭവത്തിന് കാരണം.


ഞായറാഴ്ച വൈകീട്ട് 5:30നാണ് ക്ഷേത്രത്തിന് സമീപം മൃതദേഹം കണ്ടെത്തിയത് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ''ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്. എന്നാല്‍, ക്രിക്കറ്റ് മത്സരത്തിനിടെ യുവാവിന് നേരെ ആക്രമണം നടന്നതായി മനസ്സിലായി,'' അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, ആന്തരിക രക്തസ്രാവവും തുടര്‍ച്ചയായ മര്‍ദനവുമാണ് മരണകാരണം. യുവാവിന്റെ ശരീരത്തില്‍ നിരവധി മുറിവുകളും പരിക്കുകളും കണ്ടെത്തി. സമയോചിതമായ വൈദ്യസഹായം ലഭിക്കാത്തതും മരണത്തിന് കാരണമായെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

മംഗളൂരുവില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്, കമ്മീഷണര്‍ പറഞ്ഞു. കേസില്‍ ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ അഷ്‌റഫിന് മാനസ്‌കാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ

International
  •  18 hours ago
No Image

യൂറോപ്പിനെ ഇരുട്ടിലാഴ്ത്തിയ മഹാബ്ലാക്ഔട്ട്: ഐബീരിയൻ പെനിൻസുലയിലെ വൈദ്യുതി മുടക്കത്തിന്റെ കഥ

International
  •  18 hours ago
No Image

പുലിപ്പല്ല് കേസ്: വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

Kerala
  •  19 hours ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും

Kerala
  •  21 hours ago
No Image

ആശകളോടെ, ആശാസമരം 80-ാം ദിവസത്തിലേക്ക്

Kerala
  •  a day ago
No Image

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

Kerala
  •  a day ago
No Image

ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

National
  •  a day ago
No Image

ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്

National
  •  a day ago