HOME
DETAILS

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

  
May 03 2025 | 17:05 PM

Qatars Ministry of Health Mandates Vaccination for All Hajj Pilgrims

ദോഹ: ഈ പ്രാവശ്യത്തെ  വിശുദ്ധ ഹജ്ജ് കർമത്തിനായി ഖത്തറിൽ നിന്നും പോകുന്ന തീർത്ഥാടകർ എടുക്കേണ്ട വാക്‌സിനുകളുടെ ലിസ്റ്റും പാലിക്കേണ്ട ആരോഗ്യ മുൻകരുതലുകളും അറിയിച്ചു ഖത്തർ ആരോഗ്യ മന്ത്രാലയം വിശദമായ കുറിപ്പ് പുറത്തിറക്കി. വാക്സിനേഷനുകളുടെ  ആവശ്യകതകളെക്കുറിച്ചും വിശുദ്ധ ഹജ്ജ് കർമത്തിനു പോകുന്ന തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയും കൂടിയാണ് ഇതിലൂടെ മന്ത്രാലയം ഉറപ്പ് വരുത്തുന്നത്.

സാംക്രമിക രോഗങ്ങളുടെ സാധ്യതകളും സങ്കീർണതകളും കുറയ്ക്കുന്നതിനൊപ്പം തീർഥാടകരെ സുരക്ഷിതമായി അവരുടെ കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്നതിനാണ് ഈ നടപടികൾ.
ഈ വർഷത്തെ ഹജ്ജിനു പോകുന്നവർ നിർബന്ധമായും മെനിംഗോകോക്കൽ (ക്വാഡ്രിവാലൻ്റ് എസിവൈഡബ്ല്യു-135) വാക്‌സിൻ എടുത്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 65 വയസ്സിനു മുകളിലുള്ള തീർഥാടകർ, ഗർഭിണികൾ, വിട്ടുമാറാത്ത ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത വൃക്ക തകരാർ, പാരമ്പര്യ രക്ത വൈകല്യങ്ങൾ (സിക്കിൾ സെൽ അനീമിയ, തലസീമിയ പോലുള്ളവ), ജന്മനാ അല്ലെങ്കിൽ രോഗപ്രതിരോധശേഷിക്കുറവ് ഉള്ളവർ, വിട്ടുമാറാത്ത ന്യൂറോളജിക്കൽ രോഗങ്ങൾ എഎന്നിവയിൽ ഉൾപ്പെടുന്നവർക്ക് COVID-19 വാക്സിൻ നിർബന്ധമാണ്.
18 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ തീർത്ഥടകർക്കും COVID19 വാക്‌സിൻ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യുകയും, സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കാൻ മന്ത്രാലയത്തിന്റെ നിർദ്ദേശവുമുണ്ട്.

വാക്സിനുകൾ രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (പി എച് സി സി) ലഭ്യമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു, സൗദി അറേബ്യയിലേക്ക് പോകുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കേണ്ടതുണ്ടെന്നു മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ പ്രതലങ്ങളിലൂടെയോ പകരുന്ന സാംക്രമിക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് പ്രതിരോധ നടപടികൾ പാലിക്കാനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ആവശ്യമായ വാക്‌സിനുകൾ സ്വീകരിക്കാനും ഖത്തറിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നതായി ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ യാത്രയ്‌ക്ക് മുമ്പായി ഡോക്ടറെ കാണാനും മുഴുവൻ യാത്രയ്ക്കും മതിയായ മരുന്നുകൾ കൈവശം ഉണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ഓർമിപ്പിച്ചു..
‘ഖത്തറി തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് എന്നും ഇത് ദേശീയ ആരോഗ്യ തന്ത്രം 2024–2030 ന് അനുസൃതമായുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔഖാഫ്, ഇസ്ലാമിക് അഫയേഴ്‌സ്, ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി (ക്യുആർസിഎസ്) എന്നിവയുടെ സഹകരണത്തോടെ, ഹജ്ജ് കർമ്മങ്ങൾക്ക് മുമ്പും ശേഷവും ശേഷവും പാലിക്കേണ്ട അത്യാവശ്യ ആരോഗ്യ,പ്രതിരോധ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന പിൽഗ്രിംസ് ഹെൽത്ത് ഗൈഡും ഖത്തർ ആരോഗ്യ മന്ത്രാലയം  പുറത്തിറക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയേണ്ടവർക്കായി ആരോഗ്യ മേഖലയിലെ കോൾ സെന്റർ നമ്പറായ 16000 ൽ ബന്ധപ്പെടാമെന്നും അല്ലെങ്കിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്‌ വെബ്സൈറ്റ് സന്ദർശിച്ച് “ഹജ്ജ് ഹെൽത്ത് ഗൈഡ്” ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  14 hours ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  14 hours ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  15 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  16 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  17 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  18 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  18 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  18 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  19 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  19 hours ago