HOME
DETAILS

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

  
Shaheer
May 03 2025 | 17:05 PM

Lulu World Food Fest 2025 Kicks Off in Kuwait with a Bang Celebrating Global Flavors

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവൽ പ്രൊമോഷന് തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചിവൈവിധ്യങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാകുന്ന, ഭക്ഷണപ്രേമികൾക്ക് രുചിയുടെ ഉത്സവമൊരുക്കുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് രണ്ടാഴ്ച നീണ്ടുനിൽക്കും. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും പ്രമോഷന്റെ ഭാഗമായി വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനും ആഗോള ഭക്ഷ്യ ഉൽപന്നങ്ങൾ അവിശ്വസനീയമായ വിലയിൽ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം അൽ റായിലെ ലുലു ഔട്ട്‌ലെറ്റിൽ പ്രശസ്ത നടി മഹിമ നമ്പ്യാർ, മാസ്റ്റർഷെഫ് ഫെയിം ഗുർകിരാത് സിങ്, അറബ് ഷെഫ് മോണ മാബ്രെ എന്നിവർ ചേർന്ന് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെന്റ് ഉന്നത പ്രതിനിധികളും സ്പോൺസർമാരുടെയും പങ്കെടുത്തു.ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന രുചികളും പാചകപ്രദർശനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ബിരിയാണി, കേക്ക്, സ്ട്രീറ്റ് ഫുഡ്, ഹെൽത്തി ബൈറ്റ്സ് തുടങ്ങി ഇരുപതിലധികം തീം കൗണ്ടറുകൾ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി ഷെഫുമാരുടെ തത്സമയ പാചക ഷോകൾ, ഇന്ററാക്ടീവ് സെഷനുകൾ, കുടുംബങ്ങൾക്കായി വിവിധ മത്സരങ്ങൾ തുടങ്ങിയവയും ഫെസ്റ്റിന്‍റെ ഭാഗമാകും.ലോകത്തിന്റെ രുചിപ്പെരുമയെ ഒരു കുടക്കീഴിൽ ആസ്വദിക്കാനുള്ള അവസരമായാണ്  വേൾഡ് ഫുഡ് ഫെസ്റ്റ് പ്രമോഷൻ ആരംഭിച്ചതെന്നും കുവൈത്തിലെ ഉപഭോക്താക്കൾക്ക് രുചിയുടെയും വിനോദത്തിന്റെയും ഏറ്റവും നല്ല അനുഭവമായി ഫെസ്റ്റ് മാറുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് മാനേജ്‌മെന്റ്‌ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം

Cricket
  •  6 days ago
No Image

ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ

International
  •  6 days ago
No Image

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം

Kerala
  •  6 days ago
No Image

ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക,  ജാഗ്രത നിര്‍ദേശം

Kerala
  •  6 days ago
No Image

ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം

National
  •  6 days ago
No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  6 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  6 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  6 days ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  6 days ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  6 days ago