ജുബൈൽ കെഎംസിസി 24 ലക്ഷം രൂപയുടെ റിലീഫ് ഫണ്ട് വതരണം ചെയ്തു
ദമാം/പരപ്പനങ്ങാടി: ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ 24 ലക്ഷം രൂപയുടെ റമദാൻ റിലീഫ് വിതരോദ്ഘാടനം പാണക്കാട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പൊതുപരിപാടി സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘടനം ചെയ്തു. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കെ പി എ മജീദ് എം ൽ എ, മുൻ മന്ത്രി അബ്ദുറബ്ബ്, എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ആക്റ്റിങ് പ്രസിഡന്റ് ഇബ്രാഹിം കവലയിൽ, ഗ്ലോബൽ കെഎംസിസി പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി പി ശാഹുൽ ഹമീദ്, മത്സ്യ തൊഴിലാളി ഫെഡറേഷൻ എസ് ടി യു സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ, സയ്യിദ് പി സ് എ എച് തങ്ങൾ, പി പി കോയഹാജി, റഫീഖ് പാറക്കൽ, ഹമീദ് വടകര സി ടി നാസർ, അലി ഹാജി തെക്കെപ്പാട്, യാസർ മണ്ണാർക്കാട്, അനീസ് താനൂർ, സൈദലവി ഒട്ടുമ്മൽ, അക്ബർ കൂട്ടായി, കെ പി നൗഷാദ് ഇബ്രാഹിം കുട്ടി താനൂർ, സിറാജ് ആലുവ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സി എച്ച് സെന്ററുകൾ ഉൾപ്പെടെ ഇരുപത്തി ഒമ്പത് ജീവകാരുണ്യ സംഘങ്ങൾക്കും, പതിനാറ് വ്യക്തിഗത സഹായം സമ്മേളനത്തിൽ വെച്ച് പ്രതിനിധികൾക്ക് കൈമാറി
സഊദി കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ ഉസ്മാൻ ഒട്ടുമ്മൽ സ്വാഗതവും ജുബൈൽ കെഎംസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഷിബു കവലയിൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."