HOME
DETAILS

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ടിക്കറ്റ് കേസ്; പ്രതി അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് പൊലിസ് 

  
May 05, 2025 | 5:13 AM

police arrest akshaya centre employee for creating fake hall ticket in neet exam

പത്തനംതിട്ട: പത്തനംതിട്ടയിലെ നീറ്റ് പരീക്ഷ ക്രമക്കേട് കേസില്‍ വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ അക്ഷയ സെന്റര്‍ ജീവനക്കാരി പിടിയില്‍. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥിക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത് താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തി.

വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ തന്നെ സമീപിച്ചെന്നും, താന്‍ അത് മറന്ന് പോയെന്നുമാണ് യുവതി പറഞ്ഞത്. ഇക്കാര്യം മറച്ചുവെക്കാന്‍ ഹാള്‍ടിക്കറ്റുകള്‍ പ്രസിദ്ധീകരിച്ച ദിവസം താന്‍ വ്യാജമായി മറ്റൊരു കാര്‍ഡ് ഉണ്ടാക്കിയെന്നും അത് വിദ്യാര്‍ഥിക്ക് നല്‍കിയെന്നുമാണ് യുവതി മൊഴി നല്‍കിയത്. 

നീറ്റ് യുജി പരീക്ഷയ്ക്കിടെ പാറശാല സ്വദേശിയായ വിദ്യാര്‍ഥി വ്യാജ ഹാള്‍ടിക്കറ്റുമായി പിടിയിലായിരുന്നു. അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രത്തില്‍ നിന്നാണ് തനിക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചതെന്നും, കൃത്രിമത്വം നടന്നതായി അറിയില്ലെന്നും വിദ്യാര്‍ഥി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലിസ് അക്ഷയ സെന്റര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി യുവതിയെ കസ്റ്റഡിയിലെടുത്തത്. 

പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ടിക്കറ്റുമായി 20 കാരന്‍ പരീക്ഷയ്‌ക്കെത്തിയത്. തുടക്കത്തില്‍ തന്നെ പരീക്ഷ ചുമതലയുള്ള അധ്യാപകന് സംശയം തോന്നിയെങ്കിലും വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നു. ഇതിനിടെ നടത്തിയ അന്വേഷണത്തില്‍ സമാനമായ ഹാള്‍ ടിക്കറ്റ് നമ്പറില്‍ മറ്റൊരു വിദ്യാര്‍ഥി തിരുവനന്തപുരത്തുള്ള കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതായി കണ്ടെത്തി. തുടര്‍ന്ന് പത്തനംതിട്ടയിലെ വിദ്യാര്‍ഥി പരീക്ഷ എഴുതുന്നത് നിര്‍ത്തിവെക്കുകയും പൊലിസ് പരാതി നല്‍കുകയും ചെയ്തു. പരീക്ഷ ക്രമക്കേടില്‍ വിദ്യാര്‍ഥിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

NEET exam malpractice case in Pathanamthitta, an employee of an Akshaya Centre has been taken into custody for creating a fake hall ticket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്രം

National
  •  10 days ago
No Image

'സായിദ് ആന്‍ഡ് റാഷിദ്' കാമ്പയിന്‍; ദേശീയ മാസത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സര്‍പ്രൈസുമായി യുഎഇ

uae
  •  10 days ago
No Image

'ബുള്ളറ്റ്, അല്ലെങ്കിൽ രണ്ടുലക്ഷം' സ്ത്രീധനം ചോദിച്ച് മർദനം; വിവാഹപ്പിറ്റേന്ന് നവ വധുവിനെ മർദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

crime
  •  10 days ago
No Image

ബെംഗളൂരുവിൽ കോടികളുടെ ലഹരിവേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

crime
  •  10 days ago
No Image

പിഎം ശ്രീ വിവാദം: കേന്ദ്ര-സംസ്ഥാന ചർച്ചകൾക്ക് മധ്യസ്ഥന്റെ പങ്കുവഹിച്ചത് ജോൺ ബ്രിട്ടാസ് എം.പി; വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

National
  •  10 days ago
No Image

ദേശീയ ദിനാഘോഷം: നിയമം തെറ്റിച്ച 49 കാറുകളും 25 ബൈക്കുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  10 days ago
No Image

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ കാവലായി നിന്ന് തെരുവുനായ്ക്കൾ

National
  •  10 days ago
No Image

സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്

Cricket
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

Kerala
  •  10 days ago
No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  10 days ago