HOME
DETAILS

ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം

  
Web Desk
May 05 2025 | 07:05 AM

Gold Prices Rise Again in Kerala After Brief Dip

കൊച്ചി: ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടാകുമല്ലോ. സ്വര്‍ണവിലയുടെ കാര്യത്തിലും വിപണി ഈയിടെയായി അങ്ങിനെയാണ്. കുറച്ചു ദിവസങ്ങളില്‍ വലക്കുറവ് കാണിച്ചാല്‍ അടുത്ത ദിവസങ്ങളില്‍ വച്ചടിവച്ചടി കയറ്റമായിരിക്കും. ഇന്ന് സംസ്താനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനയാണ് കാണിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറഞ്ഞ് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയ ശേഷമാണ് ഇന്ന് വീണ്ടും വില കയറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. 

 അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നതെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ആഗോളവിപണിയിലെ വ്യാപാര പോര് ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയും വിലക്കയറ്റത്തിന് കാരണമായെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇന്ന് നേരിയ തോതിലുള്ള വര്‍ധനയാണ് സംസ്ഥാനത്ത് കാണിക്കുന്നത്. എന്നാല്‍ നിലവിലെ സാധ്യതകള്‍ ഇങ്ങനെ തന്നെ നിലനിന്നാല്‍ വന്‍തോതിലുള്ള വിലക്കയറ്റമുണ്ടാവാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്നത്തെ വില അറിയാം

പവന് 70200 രൂപയാണ് ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപയാണ് കൂടിത്. 8775 ആണ് ഒരു ഗ്രാമിന്റെ വില.  18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16 രൂപ വര്‍ധിച്ച് 7180 ആയി. 

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കൂടിയത് 20രൂപ, ഗ്രാം വില 8,775

പവന്‍ കൂടിയത് 160 രൂപ, പവന്‍ വില 70,200

24 കാരറ്റ്
ഒരു ഗ്രാം കൂടിയത് 22 രൂപ, ഗ്രാം വില 9,573
പവന്‍ കൂടിയത് 176 
രൂപ, പവന്‍ വില 76,584

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 16 രൂപ, ഗ്രാം വില 7,180
പവന്‍ വര്‍ധന 128രൂപ, പവന്‍ വില 57,440

 

വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട് എന്നതാണ് ആശ്വാസം. ഗ്രാമിന് 107 ആയിട്ടാണ് താഴ്ന്നിട്ടുള്ളത്. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3255 രൂപയായി ഉയര്‍ന്നു.


സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.

സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.

എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 80,000രൂപയില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് വ്യാപാരികള്‍ അറിയിക്കുന്നു.

Gold-Rates.jpg


സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണങ്ങള്‍ നോക്കാം
വിപണിയില്‍ അസ്ഥിരിത വര്ധിക്കുന്നു എന്ന സൂചന. സാമ്പത്തിക മാന്ദ്യ സാധ്യത. സാമ്പത്തിക അസ്ഥിരത സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നതിലേക്ക് നയിക്കുന്നു. ഡോളര്‍ മൂല്യം കുത്തനെ ഇടിയുന്നു. ഇവയെല്ലാം സ്വര്‍ണ വില കൂടാന്‍ കാരണമാണ്. അമേരിക്ക ഇറാനെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചതും ഇസ്‌റാഈലിനെതിരായ ഹൂതികളുടെ ആക്രമണവും വിപണിയെ ബാധിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കായി 'പോപ്പ്മൊബൈല്‍'; മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാവുന്നു, നടപ്പിലാവുന്നത് പാപ്പയുടെ അന്ത്യാഭിലാഷം

International
  •  21 hours ago
No Image

ദുബൈയിലെ വിവിധ റോഡ് പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്

uae
  •  21 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക

Kerala
  •  21 hours ago
No Image

വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും 

National
  •  21 hours ago
No Image

കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

Saudi-arabia
  •  a day ago
No Image

കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍ 

Kerala
  •  a day ago
No Image

മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു

uae
  •  a day ago
No Image

പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'

National
  •  a day ago
No Image

ഒരാഴ്ച്ചക്കിടെ സഊദിയില്‍ അറസ്റ്റിലായത് 17,000ത്തിലധികം അനധികൃത താമസക്കാര്‍

latest
  •  a day ago

No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍

Kerala
  •  a day ago