HOME
DETAILS

ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ബോംബുകള്‍ കണ്ടെടുത്തു

  
Web Desk
May 05 2025 | 06:05 AM

Terrorist Hideout Busted in Poonch as Pakistan Violates Ceasefire Across LoC

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഭൂഗര്‍ഭ ഒളിത്താവളം സുരക്ഷാസേന തകര്‍ത്തു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലിസും ചേര്‍ന്ന് പൂഞ്ച് സുരന്‍കോട്ടിലെ ഹാരിമരോട്ടെ ഗ്രാമത്തില്‍  നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐ.ഇ.ഡി), രണ്ട് റേഡിയോ സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊകു ഭാകരാക്രമണത്തിന് കൂടി പദ്ധതിയുണ്ടെന്ന സാധ്യതാ അറിയിപ്പുകള്‍ വരുന്നതിനിടെയാണ് ഒളിത്താവളവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്. 

 പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കേന്ദ്രമാണ് പൂഞ്ചും രജൗരിയും.

തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തതിന് മണിക്കൂറുകള്‍ക്ക് ശേഷം, പൂഞ്ചിലും മറ്റ് സെക്ടറുകളിലും നിയന്ത്രണ രേഖക്ക് കുറുകെ പാകിസ്ഥാന്‍ സൈന്യം ഇന്നലെ രാത്രി വെടിവെപ്പ് പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കുപ് വാര, ബാരാമുല്ല, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ട്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

അതിനിടെ,  ജമ്മു കശ്മീരിലെ ജയിലുകളില്‍ ഭീകരാക്രണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ ജയില്‍ തുടങ്ങിയവ ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

 

Security forces destroyed a terrorist hideout in Poonch, Jammu and Kashmir, recovering an IED and radio sets amid alerts of another possible attack. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കുള്ള ഇ-വിസ നിയമങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത്

latest
  •  a day ago
No Image

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ടിക്കറ്റ് കേസ്; പ്രതി അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് പൊലിസ് 

Kerala
  •  a day ago
No Image

ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്‌റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും 

International
  •  a day ago
No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍

Kerala
  •  a day ago
No Image

കുവൈത്തില്‍ മരിച്ച നഴ്‌സ് ദമ്പതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

Kerala
  •  a day ago
No Image

ഇത് സഊദി അറേബ്യയിലെ അല്‍ ബഹ; ആരും കൊതിച്ചുപോകുന്ന ടൂറിസ്റ്റ് കേന്ദ്രം; മഴയും തണുപ്പും നിറഞ്ഞ പ്രദേശത്തെ ചിത്രങ്ങള്‍ കാണാം | Al-Bahah

latest
  •  a day ago
No Image

സംസ്ഥാനതല ഹജ്ജ് ക്യാംപ് ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മെയ് ഒമ്പതിന് കണ്ണൂരിൽ

Kerala
  •  a day ago