HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക

  
Web Desk
May 05 2025 | 09:05 AM

Smoke Detected Again at Kozhikode Medical College Patients Being Shifted

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക. അത്യാഹിത വിഭാഗത്തിലാണ് പുക നിറഞ്ഞതെന്നാണ് സൂചന. ആറാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. ഇലക്ടിക്കലുമായി ബന്ധപ്പെട്ട പരിശോധനയായിരുന്നു നടന്നത്. പരിശോദനക്കിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പുക ഉയരാനുള്ള കാരണമെന്നാണ് നിഗമനം.
 
ഓപറേഷന്‍ തിയേറ്ററായ ആറാം നിലയാകെ പുക നിറഞ്ഞ അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. നേരത്തേ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട പരിശോധന നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും പുക ഉയര്‍ന്നത്. മറ്റിടങ്ങളിലേക്ക് പുക പടരാതിരിക്കാനും രോഗികളെ ബാധിക്കാതിരിക്കാനും ഊര്‍ജിത ശ്രമം നടക്കുകയാണ്. പുക ഒഴിവാക്കുന്നതിന് അഗ്‌നിശമനസോംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. 

അതേസമയം, പുക ഉയര്‍ന്ന ബ്ലോക്കില്‍ രോഗികള്‍ ഇല്ലായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വെള്ളിയാഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സമാന സംഭവമുണ്ടായിരുന്നു. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അത്യാഹിതമായി മാറി അത്. യു.പി.എസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടര്‍രുകയായിരുന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കല്‍ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഹരജികള്‍ പുതിയ ബെഞ്ചില്‍; പരിഗണിക്കുന്നത് 15ലേക്ക് മാറ്റി, കേസില്‍ ഇടക്കാല ഉത്തരവ് തുടരും 

National
  •  a day ago
No Image

കൊടും ചൂട്: വിവിധ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം അകലെ; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

Saudi-arabia
  •  a day ago
No Image

കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍ 

Kerala
  •  a day ago
No Image

മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ ബിസിനസുകാരനെ കുടുക്കി; മൂന്ന് ഇമാറാത്തികളെ റാസല്‍ഖൈമയില്‍ ജയിലിലടച്ചു

uae
  •  a day ago
No Image

ഇനി കയറ്റമോ?; സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന, വരുംദിവസങ്ങളില്‍ എങ്ങനെയെന്നും അറിയാം

Business
  •  a day ago
No Image

പശുക്കള്‍ക്കായി പ്രത്യേക മത്സരങ്ങള്‍; സര്‍ക്കാര്‍ ഓഫീസിന് ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കല്‍; ക്ഷീര വികസനത്തിന് 'യുപി മോഡല്‍'

National
  •  a day ago
No Image

ഒരാഴ്ച്ചക്കിടെ സഊദിയില്‍ അറസ്റ്റിലായത് 17,000ത്തിലധികം അനധികൃത താമസക്കാര്‍

latest
  •  a day ago
No Image

കുവൈത്തിൽ പൊടിക്കാറ്റ്: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, തുറമുഖങ്ങൾ താൽക്കാലികമായി അടച്ചു

latest
  •  a day ago
No Image

ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ബോംബുകള്‍ കണ്ടെടുത്തു

National
  •  a day ago


No Image

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ടിക്കറ്റ് കേസ്; പ്രതി അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് പൊലിസ് 

Kerala
  •  a day ago
No Image

ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്‌റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും 

International
  •  a day ago
No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago