HOME
DETAILS

കുഞ്ഞുമോളെ അവസാനമായി കണ്ടില്ല, കുഞ്ഞിക്കവിളില്‍ മുത്തിയില്ല; പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിനെ ഖബറടക്കി, ഉമ്മ ക്വാറന്റൈനില്‍ 

  
Farzana
May 05 2025 | 07:05 AM

Kerala Mourns Tragic Rabies Death of 7-Year-Old Girl Nea Faisal in Kollam

കൊല്ലം: അവസാനമായി കുഞ്ഞുമോളുടെ മുഖം ഒന്നു കാണാതെ, ആ കുഞ്ഞിക്കവിളില്‍ മുത്താതെ നിയ ഫൈസല്‍ എന്ന ഏഴുവസ്സുകാരിക്ക് നാടും വീടും യാത്രാമൊഴിചൊല്ലി. പേവിഷബാധയേറ്റ് മരിച്ച കൊല്ലത്തെ നിയ ഫൈസലിനെ പുനലൂരിലെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലാണ് ഖബറടക്കിയത്. പൊതുദര്‍ശനത്തിന് പോലും വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാന്‍ കൊണ്ടു വരികയായിരുന്നു.  പിന്നാലെ കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലായിരുന്ന ഏഴുവയസുകാരി മരിച്ചത്.
കഴിഞ്ഞ മാസം എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചത്. താറവിനെ ആക്രമിക്കാന്‍ വന്ന തൊരുവു നായയില്‍ നിന്നും താറാവിനെ രക്ഷിക്കാന്‍ ഓടിയപ്പോളായിരുന്നു നായ കുട്ടിയെ കടിച്ചത്. കൈമുട്ടില്‍ കടിയേറ്റ കുട്ടിക്ക് ഉടന്‍തന്നെ വീടിനു സമീപമുള്ള വിളക്കുടി പ്രഥമികാരോഗ്യകേന്ദ്രത്തില്‍ വച്ച് പ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നു.

നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു കുഞ്ഞിനെന്ന് മാതാവ് പറയുന്നു. അപ്പോള്‍ തന്നെ കാരസോപ്പുപയോഗിച്ച് മുറിവ് കഴുകി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയും വാക്സിന്‍ എടുക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 11,15 തിയ്യതികളിലായി രണ്ടും മൂന്നും ഡോസുള്ള കുത്തിവയപ്പും എടുത്തിരുന്നു. അവസാന ഡോസ് കുത്തിവയ്പ്പ് മെയ് ആറിന് എടുക്കാന്‍ ഇരിക്കെയായിരുന്നു കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് ആദ്യം പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ കടിച്ച തെരുവുനായയെ തൊട്ടടുത്ത ദിവസം സമീപത്തെ വയലില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് മൂന്നു കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. നിയയുടെ മൃതദേഹം വീട്ടില്‍ പാതുദര്‍ശനത്തിന് വെക്കില്ലെന്നാണ് വിവരം. ഖബറടക്കം പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. കുട്ടിയുടെ ഉമ്മയെ ക്വാറന്റൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  2 days ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

Kerala
  •  2 days ago