HOME
DETAILS

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കുള്ള ഇ-വിസ നിയമങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത്

  
Web Desk
May 05 2025 | 05:05 AM

Kuwait to Ease E-Visa Rules for Expatriates in GCC Countries Simplifying Travel Process

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുള്ള ഇ-വിസ സംവിധാനം വിപുലീകരിക്കാന്‍ തീരുമാനിച്ച് കുവൈത്ത്. ഇതേ തുടര്‍ന്ന് ഇ-വിസ സംവിധാനത്തിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സുരക്ഷാ, നിയന്ത്രണ സുരക്ഷാ മുന്‍കരുതലുകള്‍ നിലനിര്‍ത്തിക്കൊണ്ട് കുടിയേറ്റ പ്രക്രിയകള്‍ ആധുനികവല്‍ക്കരിക്കുക എന്നതാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് കുവൈത്ത് ഇ-വിസയ്ക്ക് അപേക്ഷിക്കാം. 

ആറ് മാസത്തില്‍ കൂടുതല്‍ അംഗീകാരമുള്ള ജിസിസി റെസിഡന്‍സി കൈവശം വയ്ക്കുക. പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുക.

താഴെപ്പറയുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആയിരിക്കുക:

  • ഡോക്ടര്‍മാര്‍
  • എഞ്ചിനീയര്‍മാര്‍
  • അഭിഭാഷകര്‍
  • അധ്യാപകര്‍
  • പത്രപ്രവര്‍ത്തകര്‍
  • ബിസിനസ് മാനേജര്‍മാര്‍

ആര്‍ക്കാണ് കുവൈത്തിന്റെ ഇ-വിസയ്ക്ക് അര്‍ഹതയില്ലാത്തത്?

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, പാകിസ്താന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇവിസയ്ക്ക് അര്‍ഹതയില്ല. ഇവര്‍ താമസിക്കുന്ന ജിസിസി രാജ്യത്തെ കുവൈത്ത് എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ട് അപേക്ഷിക്കണം.

വിസ ഓണ്‍ അറൈവല്‍
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഫ്രാന്‍സ്, മറ്റ് നിരവധി യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 53 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസിറ്റ് വിസ ഓണ്‍ അറൈവല്‍ ലഭിക്കും.

     വിസ ഓണ്‍ അറൈവലിനു വേണ്ട രേഖകള്‍:

  • പാസ്‌പോര്‍ട്ട് (കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ളത്)
  • റിട്ടേണ്‍ ടിക്കറ്റ്
  • വിസ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത താമസ വിലാസം

ജിസിസി പ്രവാസികള്‍ക്കുള്ള ഇ-വിസ അപേക്ഷാ പ്രക്രിയ
കുവൈത്ത് ഇ-വിസ അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ്. സാധാരണയായി 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇ-വിസ ലഭിക്കും. അപേക്ഷകര്‍ ഇപ്പറയുന്നവ അപ്‌ലോഡ് ചെയ്യണം:

  • പാസ്‌പോര്‍ട്ട് ബയോഡാറ്റ പേജ് (ഡിജിറ്റല്‍ കോപ്പി)
  • ജിസിസി റെസിഡന്‍സിയുടെ തെളിവ്
  • റിട്ടേണ്‍ ടിക്കറ്റ്
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  • താമസ വിവരങ്ങള്‍


അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഇ-വിസ ഇമെയില്‍ വഴി അയയ്ക്കും. യാത്രക്കാര്‍ പ്രവേശന സമയത്ത് ഒരു പകര്‍പ്പ് പ്രിന്റ് ചെയ്ത് കൈവശം വയ്ക്കണം.

സാധുതയും താമസ കാലാവധിയും
ഇവിസയുടെ കാലാവധി : ഇഷ്യൂ ചെയ്ത തീയതി മുതല്‍ 90 ദിവസം.

Kuwait is set to ease its e-visa rules for expatriates residing in GCC countries, making it easier for them to travel and visit. The move aims to streamline the visa application process and enhance regional mobility.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?

International
  •  16 hours ago
No Image

ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം

Football
  •  16 hours ago
No Image

പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ

Economy
  •  16 hours ago
No Image

ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം

Cricket
  •  16 hours ago
No Image

400 ഓളം ഡ്രോണുകൾ തകർത്തു: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ, കനത്ത തിരിച്ചടി നൽകി

National
  •  17 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

Kerala
  •  17 hours ago
No Image

ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'

National
  •  17 hours ago
No Image

അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ

uae
  •  17 hours ago
No Image

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല

Kerala
  •  17 hours ago
No Image

ഐ‌പി‌എൽ നടത്തിയാൽ രക്തപ്പുഴകൾ ഒഴുകും; ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി

Others
  •  18 hours ago