HOME
DETAILS

ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്‌റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും 

  
Web Desk
May 05 2025 | 04:05 AM

Israels Netanyahu vows response to Iran after Houthi attack on airport

ടെല്‍അവീവ്: രാജ്യത്തിന്റെ ഹൃദയ ഭാഗത്തേക്ക്, വമ്പന്‍ പ്രതിരോധ കവചങ്ങളെ തകര്‍ത്ത് ബെന്‍ഗൂറിയന്‍ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല ഇസ്‌റാഈലിന്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ ദിവസം അയച്ച ബാലിസ്റ്റിക് മിസൈല്‍ ഇസ്റാഈല്‍ തലസ്ഥാനമായ ടെല്‍അവീവിലെ ബെന്‍ഗൂറിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പതിച്ചത്. 
ഞായറാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിനടുത്ത് മിസൈല്‍ പതിച്ച സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപംകൊണ്ടു. 

ഹൂതികളുടെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്‌റാഈല്‍ പറയുന്നുണ്ട്. ഹൂതികളെ പിന്തുണക്കുന്ന ഇറാനും കരുതിയിരുന്നോ എന്നാണ് നെതന്യാഹു നല്‍കുന്ന താക്കീത്. 


ഞങ്ങളുടെ പ്രധാന വിമാനത്താവളത്തിനു നേരെയുള്ള ഹൂതി ആക്രമണത്തിന് ഞങ്ങള്‍ തിരിച്ചടി നല്‍കും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്തും സ്ഥലത്തും വെച്ചായിരിക്കും അത്. അവരുടെ ഇറാനിയന്‍ ഭീകര നേതാക്കളും കരുതിയിരിക്കട്ടെ- ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സോഷ്യല്‍ മീഡിയയയില്‍ കുറിച്ചു. 

ഇറാന് തിരിച്ചടി നല്‍കാന്‍ അമേരിക്കയെ കൂടി കൂടെ കൂട്ടാനാണ്  ഇസ്‌റാഈലിന്റെ ശ്രമം. അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് മറുഭാഗത്ത് ഇറാനെതിരെ യു.എസിനെ കൂടെകൂട്ടാനുള്ള ഇസ്‌റാഈല്‍ ശ്രമം. എന്നാല്‍ ഗസ്സക്കുമേലുള്ള ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലിനു മേല്‍ വ്യോമ ഉപരോധം പ്രഖ്യാപിച്ചതായി ഹൂതികള്‍ അറിയിച്ചു. സയണിസ്റ്റ് രാഷ്ട്രം ആക്രമിച്ചാല്‍ മാരകമായി തിരിച്ചടിക്കുമെന്ന് ഇറാനും താക്കീത് ചെയ്യുന്നു.

ഇസ്റാഈലിന്റെ താഡ് മിസൈല്‍ പ്രതിരോധ കവചത്തെ പരാജയപ്പെടുത്തിയാണ് ഹൂതി മിസൈല്‍ ലക്ഷ്യം കണ്ടത്. ഹൂതി മിസൈലിനെ തകര്‍ക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഇസ്റാഈല്‍ സൈന്യം പറഞ്ഞു. ഇസ്റാഈലി വ്യോമസേനയുടെ ദീര്‍ഘദൂര ആരോ മിസൈലും യു.എസിന്റെ മികച്ചതെന്നു കരുതുന്ന താഡ് മിസൈലുകളും ഹൂതി മിസൈലിനെ തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടതായി ഇസ്റാഈല്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഏരിയല്‍ പ്രതിരോധ സംവിധാനത്തിന്റെ പരാജയം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഇതാദ്യമായാണ് 2,200ലേറെ കിലോമീറ്റര്‍ അകലെയുള്ള യമനില്‍ നിന്നയച്ച മിസൈല്‍ ഇസ്റാഈല്‍ വിമാനത്താവളത്തില്‍ പതിക്കുന്നത്. ജോര്‍ദാനും സഊദിക്കും മുകളിലൂടെയാണ് മിസൈല്‍ എത്തിയത്. കഴിഞ്ഞ നവംബറില്‍ ലബനാനിലെ ഹിസ്ബുല്ല അയച്ച മിസൈല്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയിലെത്തിയിരുന്നു. എന്നാല്‍, ലബനാനില്‍ നിന്ന് ഇസ്റാഈലിലേക്ക് 500 കി.മീ മാത്രമേ അകലമുള്ളൂ.

ആക്രമണം നടന്ന് ഒരു മണിക്കൂറിനു ശേഷം വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍, വിമാനങ്ങള്‍ സര്‍വിസ് നടത്തിയില്ല. എയര്‍ ഇന്ത്യ, ലുഫ്ത്താന്‍സ, സ്വിസ്, ആസ്ത്രേലിയന്‍ എയര്‍ലൈന്‍സ്, ബ്രസല്‍സ് എയര്‍ലൈന്‍സ്, എയര്‍ യൂറോപ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെല്ലാം ആക്രമണത്തെ തുടര്‍ന്ന് ടെല്‍അവീവിലേക്കുള്ള വിമാന സര്‍വിസ് റദ്ദാക്കി. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു. ഇസ്റാഈലിലേക്കുള്ള വിമാന യാത്ര സുരക്ഷിതമല്ലെന്ന് വിദേശ വിമാനക്കമ്പനികള്‍ മനസിലാക്കണമെന്നും ഗസ്സയില്‍ ആക്രമണം തുടരുന്നതിനുള്ള തിരിച്ചടിയാണ് ആക്രമണമെന്നും ഹൂതി വക്താവ് യഹ് യ സരീ അറിയിച്ചു. ആക്രമണത്തിന്  ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്റാഈല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു.  

 

 

A ballistic missile launched by Iran-backed Houthi rebels from Yemen struck near Israel's Ben Gurion Airport, injuring six and exposing vulnerabilities in Israel’s missile defense systems. The attack marks the first time a missile traveled over 2,200 km to hit the heart of Israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍

Kerala
  •  a day ago
No Image

കുവൈത്തില്‍ മരിച്ച നഴ്‌സ് ദമ്പതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

Kerala
  •  a day ago
No Image

ഇത് സഊദി അറേബ്യയിലെ അല്‍ ബഹ; ആരും കൊതിച്ചുപോകുന്ന ടൂറിസ്റ്റ് കേന്ദ്രം; മഴയും തണുപ്പും നിറഞ്ഞ പ്രദേശത്തെ ചിത്രങ്ങള്‍ കാണാം | Al-Bahah

latest
  •  a day ago
No Image

സംസ്ഥാനതല ഹജ്ജ് ക്യാംപ് ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മെയ് ഒമ്പതിന് കണ്ണൂരിൽ

Kerala
  •  a day ago
No Image

സഊദിയിലെ അല്‍ ഖാസിം മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്, മക്കയിലും റിയാദിലും ഇടിമിന്നലിനുള്ള സാധ്യത | Dust storm in Al Qassim

Saudi-arabia
  •  a day ago
No Image

ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍

Kerala
  •  a day ago
No Image

വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

Kerala
  •  a day ago