HOME
DETAILS

സഊദിയിലെ അല്‍ ഖാസിം മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്, മക്കയിലും റിയാദിലും ഇടിമിന്നലിനുള്ള സാധ്യത | Dust storm in Al Qassim

  
May 05 2025 | 01:05 AM

Massive dust storm blankets Saudi region of Al Qassim

ജിദ്ദ: മധ്യ സഊദി അറേബ്യയിലെ അല്‍ ഖാസിം മേഖലയില്‍ ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. മീറ്ററുകളോളം ഉയരത്തിലും കനത്തിലും പൊടിപടലങ്ങള്‍ വഹിച്ചുള്ള ശക്തമായ കാറ്റ്മൂലം പ്രദേശമാകെ മൂടുകയും അവിടെ ദൃശ്യപരത ഗണ്യമായി കുറയ്ക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റിനൊപ്പം വീശിയ കൊടുങ്കാറ്റ് പ്രദേശത്തെയാകെ ഇരുട്ടിലാക്കുകയും മരങ്ങള്‍ കടപുഴകി വീഴാന്‍ കാരണമാുകയും ചെയ്തു.

അല്‍ ഖാസിമിന്റെ ചില ഭാഗങ്ങളില്‍ ദൃശ്യപരത പൂജ്യത്തിനടുത്ത് എത്താന്‍ സാധ്യതയുള്ള സജീവമായ കാറ്റ് ബാധിക്കുമെന്ന് കഴിഞ്ഞദിവസം സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കാനും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജനങ്ങളോട് അഭ്യര്‍ഥിച്ചതിനാല്‍ ഈ സമയത്ത് ആളുകള്‍ ഏറെക്കുറേ വീട്ടില്‍ തന്നെയിരുന്നു. 

ജസാന്‍, അസിര്‍, അല്‍ ബഹ, മക്ക, റിയാദ്, അല്‍ ഖാസിം എന്നീ സൗദി പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ മിതമായതോ കനത്തതോ ആയ ഇടിമിന്നലുകളും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകുമെന്നും കേന്ദ്രം പ്രവചിച്ചു.

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തികളിലും നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. ഇത് വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലേക്കും വ്യാപിക്കും. 

Massive dust storm blankets Saudi region of Al Qassim



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽനിന്ന് മൃതദേഹം മാറിക്കൊണ്ടുപോയി; തിരിച്ചറിഞ്ഞത് അന്ത്യകര്‍മങ്ങള്‍ക്കിടെ, തിരിച്ചെത്തിച്ച് യഥാര്‍ഥ മൃതദേഹവുമായി മടങ്ങി ബന്ധുക്കള്‍

Kerala
  •  a day ago
No Image

വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

വഖ്ഫ് കേസ് ഇന്ന് പരിഗണിക്കും; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത സുപ്രിംകോടതിയില്‍ | Waqf Act Case

latest
  •  a day ago
No Image

ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു

Kerala
  •  a day ago
No Image

ആർജവത്തിന്റെ സ്വപ്‌നച്ചിറകിലേറിയ റാബിയ

Kerala
  •  a day ago
No Image

ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  2 days ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  2 days ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  2 days ago