HOME
DETAILS

കുവൈത്തിൽ പൊടിക്കാറ്റ്: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, തുറമുഖങ്ങൾ താൽക്കാലികമായി അടച്ചു

  
May 05 2025 | 06:05 AM

Kuwait Sandstorm Flights Diverted Ports Temporarily Closed

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റ് വിമാന സര്‍വിസുകളെ ബാധിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ കനത്ത കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ സഊദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ദൃശ്യപരത കുറഞ്ഞതാണ് വിമാനങ്ങള്‍ വഴി തിരിച്ചു വിടാന്‍ കാരണം.

എയര്‍ നാവിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ദാവൂദ് അല്‍ ജറാ വ്യക്തമാക്കിയത് പ്രകാരം, മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ അസ്യൂട്ട്, കെയ്‌റോ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എയര്‍ കെയ്‌റോ വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഇന്‍ഡിഗോ വിമാനവും ദമ്മാമിലേക്ക് വഴി തിരിച്ചുവിട്ടു അതേസമയം, പൊടിക്കാറ്റ് ഉണ്ടായിരുന്നിട്ടും മറ്റ് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.

തുറമുഖങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു

കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഷുവൈഖ്, ഷുഐബ തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് തുറമുഖ അതോറിറ്റി (കെപിഎ) പ്രഖ്യാപിച്ചു. മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും ദൃശ്യപരത കുത്തനെ കുറയുകയും ചെയ്തതിനാൽ തുറമുഖ തൊഴിലാളികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തിന്റെ ഭാ​ഗമായാണ് നടപടികൾ.

A severe sandstorm in Kuwait has forced authorities to divert flights and temporarily shut down ports. The adverse weather conditions have disrupted travel and operations, with reduced visibility posing risks across the region. Stay updated on the latest developments.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരാഴ്ച്ചക്കിടെ സഊദിയില്‍ അറസ്റ്റിലായത് 17,000ത്തിലധികം അനധികൃത താമസക്കാര്‍

latest
  •  a day ago
No Image

ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ബോംബുകള്‍ കണ്ടെടുത്തു

National
  •  a day ago
No Image

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കുള്ള ഇ-വിസ നിയമങ്ങള്‍ ലഘൂകരിക്കാന്‍ കുവൈത്ത്

latest
  •  a day ago
No Image

നീറ്റ് പരീക്ഷയിലെ വ്യാജ ഹാള്‍ടിക്കറ്റ് കേസ്; പ്രതി അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് പൊലിസ് 

Kerala
  •  a day ago
No Image

ഹൂതി ആക്രമണത്തിന്റെ നടുക്കം മാറാതെ ഇസ്‌റാഈല്‍; ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു, ഇറാനും മുന്നറിയിപ്പ്; അക്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് ഇറാനും 

International
  •  a day ago
No Image

'സിഖ് കലാപം ഉള്‍പ്പെടെ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, തെറ്റുകളില്‍ ഭൂരിഭാഗവും സംഭവിച്ചത് താന്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത്': രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ആയുധമില്ല, ഉള്ളതെല്ലാം ഉക്രൈന് വിറ്റു; യുദ്ധമുണ്ടായാല്‍ ഇന്ത്യക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ പാകിസ്ഥാന് പിടിച്ചു നില്‍ക്കാനാവില്ല!- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്കുകളുടെ ഇന്നത്തെ വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

'എന്റെ കുഞ്ഞിനെ കടിച്ചു കീറിയത് മാലിന്യം കഴിക്കാനെത്തിയ നായ, അതവിടെ കൊണ്ടിടരുതെന്ന് പറഞ്ഞിട്ട് ആരും ചെവികൊടുത്തില്ല' തീരാനോവില്‍ നിയയുടെ മാതാപിതാക്കള്‍

Kerala
  •  a day ago
No Image

കുവൈത്തില്‍ മരിച്ച നഴ്‌സ് ദമ്പതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

Kerala
  •  a day ago