HOME
DETAILS

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

  
May 06 2025 | 07:05 AM

The verdict for that brutality has been delivered The accused in the murder of a 10th-grader in Kattakada is guilty the crucial point is the CCTV footage

 

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട്ട് പത്താംക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ (15) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്ന് കോടതി. 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5:30ന് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നില്‍ നടന്ന ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.  

2025-05-0613:05:61.suprabhaatham-news.png
 
2025-05-0613:05:68.suprabhaatham-news.png
 
 

ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ മനഃപൂര്‍വം കാറിടിപ്പിച്ചതാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്. ആദ്യം അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി.  

പ്രതിയും ആദിശേഖറും അകന്ന ബന്ധുക്കളായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെ വൈരാഗ്യമായി പോലീസ് കണ്ടെത്തിയത്. സംഭവം പ്രിയരഞ്ജന്റെ മനസ്സില്‍ പകയായി മാറി, ഒടുവില്‍ ആദിശേഖറിനെ കാറിടിപ്പിച്ച് പ്രതികാരം തീര്‍ത്തു.  

2025-05-0613:05:36.suprabhaatham-news.png
 
കൊല്ലപ്പെട്ട ആദിശേഖര്‍

സിസിടിവി ദൃശ്യങ്ങളില്‍, ആദിശേഖറും സുഹൃത്തും സൈക്കിളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പ്രിയരഞ്ജന്‍ മുന്നോട്ടെടുക്കുന്നത് വ്യക്തമാണ്. കുട്ടിയെ ഇടിച്ച ശേഷം കാര്‍ അതിവേഗത്തില്‍ കുതിച്ചതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്നാട് അതിര്‍ത്തിയായ കുഴിത്തുറയില്‍നിന്നാണ് പോലീസ് പിടികൂടിയത്.  

ആദിശേഖര്‍, പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ്. കാട്ടാക്കട ചിന്മയ സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്ന ആദി, പഠനത്തിലും പാഠ്യേതര വിനോദങ്ങളിലും തിളങ്ങിയിരുന്നു. ജി-20 സമ്മേളനത്തിന്റെ ഭാഗമായ ഇന്റര്‍സ്‌കൂള്‍ മത്സരങ്ങളിലും നാടക മത്സരങ്ങളിലും അവന്‍ മികവ് പുലര്‍ത്തി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം മത്സരങ്ങളിലും ക്വിസുകളിലും സ്‌കൂളിന്റെ അഭിമാനമായിരുന്നു.  

സ്‌കൂളിലെ യൂത്ത് ഫെസ്റ്റിവലുകളില്‍ ഗ്രൂപ്പ് ഡാന്‍സ്, പ്രസംഗം, പദ്യപാരായണം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാമനായിരുന്ന ആദി, സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പുളിങ്കോട് ദേവീക്ഷേത്രത്തിലെ രാമായണ പാരായണം, ശ്രീകൃഷ്ണജയന്തി തുടങ്ങിയ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.  

നാടിന്റെ പ്രതീക്ഷയായിരുന്ന ആദിയുടെ അകാല വിയോഗം കുടുംബത്തിനും നാട്ടുകാര്‍ക്കും താങ്ങാനാവാത്ത നഷ്ടമാണ്. പ്രിയരഞ്ജന്റെ ഭാര്യ സാമൂഹിക മാധ്യമങ്ങളിലൂടെ ആദിശേഖറിന്റെ കുടുംബത്തെ അവഹേളിച്ചതായി ആരോപണവും ഉയര്‍ന്നു. ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്ന പ്രിയരഞ്ജന്‍, കാര്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് വാദിച്ചെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ ഉദ്ദേശശുദ്ധിയെ തകര്‍ത്തു നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  12 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  12 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  12 hours ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  12 hours ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  12 hours ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  12 hours ago
No Image

ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31

oman
  •  12 hours ago
No Image

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

Trending
  •  13 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  13 hours ago
No Image

എ. രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

Kerala
  •  13 hours ago