HOME
DETAILS

സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ

  
May 06 2025 | 01:05 AM

Man and Wife Found Guilty in Murder and Dismemberment of Friend

കോട്ടയം: സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി പലയിടത്തായി ഉപേക്ഷിച്ച കേസിൽ പ്രതിയും ഭാര്യയും കുറ്റക്കാരാണെന്ന് കോടതി.  പ്രതികളായ,  മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആർ വിനോദ്‌കുമാർ (കമ്മൽ വിനോദ്), ഭാര്യ എൻ.എസ് കുഞ്ഞുമോൾ എന്നിവരാണ് കോട്ടയം അഡിഷനൽ സെഷൻസ് കോടതി - 2 ജഡ്ജി ജെ. നാസർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പയ്യപ്പാടി മലകുന്നം സന്തോഷ് ഫിലിപ്പ് (34) ആണ് കൊല്ലപ്പെട്ടത്. സന്തോഷിൻ്റെ ശരീരം പലകഷ്ണങ്ങളാക്കി മുറിച്ചു ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കേസ് ശിക്ഷ വിധിക്കാനായി മാറ്റി. 2017 ഓഗസ്റ്റ് 23ന് രാത്രിയിലാണ് കൊല നടന്നത്. പിന്നീട്  ഓഗസ്റ്റ് 27 നാണ് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കിൽ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തു നിന്നും കണ്ടെത്തിയത്.

പ്രതികളെ അറസ്റ്റു ചെയ്തതിനു ശേഷം 28നാണ് തല സമീപത്തെ തുരുത്തേൽ പാലത്തിന് സമീപത്തു നിന്ന് കിട്ടിയത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും  സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിൽ വിനോദിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും കോട്ടയം ഈസ്റ്റ് പൊലിസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞുമോളുടെ ഫോണിൽ നിന്നും വിളിച്ചതനുസരിച്ചു വീട്ടിലെത്തിയ സന്തോഷിനെ  വിനോദ് തലയ്ക്കടിച്ചു കൊന്നു എന്നാണ് കേസ്. തുടർന്ന് വിനോദും കുഞ്ഞുമോളും ചേർന്ന് ശരീരം കഷ്ണങ്ങളാക്കി ഓട്ടോറിക്ഷയിൽ  പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ 

Kerala
  •  13 hours ago
No Image

വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്

Kerala
  •  13 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി

Kerala
  •  13 hours ago
No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  20 hours ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  20 hours ago
No Image

ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി

Kerala
  •  20 hours ago
No Image

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

Others
  •  20 hours ago
No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  20 hours ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  21 hours ago
No Image

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

Kerala
  •  21 hours ago