സീറ്റിന് അപേക്ഷയുടെ എണ്ണം മാനദണ്ഡമാക്കണം: മന്ത്രി ജലീല്‍
നെടുമ്പാശ്ശേരി: അപേക്ഷകളുടെ എണ്ണം ഹജ്ജ് സീറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.ടി ജലീല്‍. ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഹജ്ജ് സീറ്റുകള്‍ അനുവദിക്കുന്നത്. ഇതു കാരണം നിരവധി പേര്‍ക്ക് ഏറെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് പ്രത്യേക പരിഗണന ലഭിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നിരന്തരം ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. കേരളത്തിന് അര്‍ഹമായ ക്വാട്ട 4,846 ആണ്. എന്നാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സമ്മര്‍ദങ്ങളുടെ ഫലമായി ഈ വര്‍ഷം ആദ്യം തന്നെ 9,943 സീറ്റുകള്‍ നേടിയെടുക്കാനായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശ്രമങ്ങളുണ്ടാവുമെന്നും മന്ത്രി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."