മലമ്പുഴ മാലിന്യം: ആരോഗ്യമന്ത്രിക്ക് വി.എസിന്റെ കത്ത്
തിരുവനന്തപുരം: മലമ്പുഴ ഡാമിനരികില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ആരോഗ്യമന്ത്രിക്ക് കത്ത്നല്‍കി. മലമ്പുഴ നിയോജകമണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തിലാണ് ഐ.എം.എയുടെ 'ഇമേജ്' എന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് ആശുപത്രികളില്‍ നിന്നും ഐ.എം.എ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കേരളത്തിലുള്ള ഏക സ്ഥാപനമാണിത്. കഴിഞ്ഞ ദിവസം ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ അവിടെ മാലിന്യം കുന്നുകൂടി കിടക്കുന്നതും മലിനജലം മലമ്പുഴ ഡാമിലേക്കൊഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടുവെന്നും വി.എസ് കത്തില്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ ഒരു വിദഗ്ധസംഘം പ്രദേശം സന്ദര്‍ശിച്ച് മാലിന്യപ്രശ്നം പരിഹരിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."