HOME
DETAILS

അക്രമത്തിന് അണികളെ വിട്ടശേഷം ക്രമസമാധാനം ഭദ്രമെന്ന് മുഖ്യമന്ത്രി പറയുന്നു: ചെന്നിത്തല

  
backup
September 04 2016 | 19:09 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f


തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അവസാനം കണ്ണൂര്‍ തില്ലങ്കേരിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിന്റെ ക്രമസമാധാന നില എവിടെ നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി കണ്ണുതുറന്നു കാണണം.
അക്രമങ്ങള്‍ നടത്താന്‍ അണികളെ വിട്ടശേഷം ക്രമസമാധാനം ഭദ്രമെന്ന് പറയുകയാണദ്ദേഹം. ഇപ്പോഴത്തെ കൊലപാതകത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. പാടത്തെ പണിക്ക് വരമ്പത്തു കൂലി എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പലിശസഹിതം കടംവീട്ടുമെന്നു പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണ് അണികള്‍ക്കു അക്രമങ്ങളും കൊലപാതങ്ങളും നടത്തുന്നതിനു പ്രേരണയും പ്രോത്സാഹനവും നല്‍കുന്നത്. ഇരുമുന്നണികളും സംസ്ഥാനത്തെ ചോരക്കളമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ നൂറുദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തു 62 കൊലപാതകങ്ങളാണ് അരങ്ങേറിയത്. ഇവയില്‍ ഏറെയും രാഷ്ട്രീയകൊലപാതകങ്ങളാണ്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും ജനങ്ങളോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം അണികളെ നിലയ്ക്കു നിര്‍ത്തുകയാണ് വേണ്ടത്. മുഖ്യമന്ത്രി ഇനിയെങ്കിലും യാഥാര്‍ഥ്യം മനസിലാക്കി കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാക്കാന്‍ സ്വന്തം അണികളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago