കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനം: കുമ്മനം
കോട്ടയം: ആര്‍.എസ്.എസ് ശാഖകള്‍ റെഡ് വളന്റിയര്‍മാരെ ഉപയോഗിച്ച് തടയുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ നിയമവാഴ്ചയില്ലെന്ന പ്രഖ്യാപനമാണ് കോടിയേരിയുടേത്. നിയമവിധേയമല്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ പൊലിസിന് പരാതി നല്‍കുകയാണ് വേണ്ടത്. ഇതുചെയ്യാതെയുള്ള കോടിയേരിയുടെ ആഹ്വാനം പാര്‍ട്ടിക്ക് മുഖ്യമന്ത്രിയിലുള്ള അവിശ്വാസമാണ് പ്രകടമാക്കുന്നത്.
സി.പി.എമ്മിലെ അധികാരത്തര്‍ക്കത്തിന് തടയിടാന്‍ ആര്‍.എസ്.എസിനെ കരുവാക്കാനാണ് ശ്രമം. ഈ ആഹ്വാനമുണ്ടായി നിമിഷങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് കണ്ണൂരിലെ തില്ലങ്കേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. രാജ്യമെങ്ങും തകര്‍ന്നടിയുന്ന സി.പി.എം എന്തുചെയ്താല്‍ അണികളെ പിടിച്ചുനിര്‍ത്താമെന്ന ആശയക്കുഴപ്പത്തിലാണ്. ചെയ്യുന്നതൊന്നും വിജയിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ആയുധമെടുക്കാന്‍ സംസ്ഥാന സെക്രട്ടറിതന്നെ ആഹ്വാനം ചെയ്യുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."