HOME
DETAILS

രാംകേവല്‍ ഉത്തര്‍പ്രദേശിലെ ദലിത് ഗ്രാമത്തില്‍ നിന്ന് ആദ്യമായി പത്താം ക്ലാസ് പാസായ 15കാരന്‍; തിളങ്ങുന്ന ഇന്ത്യയില്‍ ഇങ്ങനെയും ഉണ്ട് കഥകള്‍

  
Web Desk
May 12, 2025 | 9:49 AM

15-Year-Old Ramkeval Becomes First Ever Matriculate in His Dalit Village Since Independence

ലഖ്നൗ: പത്താം ക്ലാസ് പാസാകുകയോ...എന്തിന്..അതുകൊണ്ടെന്താണ് കാര്യം ..വയറ് നിറയുമോ..ഇതിനപ്പുറം ഒന്നും ചിന്തിച്ചിട്ടില്ല ആ നാടും നാട്ടുകാരും. അവര്‍ക്കിടയില്‍ നിന്നാണ് കഷ്ടപ്പാടുകള്‍ക്കൊപ്പം സഞ്ചരിച്ച് വിശക്കുന്ന വയര്‍ മുറുക്കിക്കെട്ടി...പകലിലെ വെയില്‍ കനിഞ്ഞു നല്‍കിയ രാവെട്ടത്തിലിരുന്ന് ആ കുഞ്ഞ് പഠിച്ചു തുടങ്ങിയത്. കിനാവുകള്‍ കാണാന്‍ പോലും അറച്ചു നിന്നവര്‍ക്കിടയില്‍ നിന്ന് തന്റെ വലിയ കിനാവിലേക്കുള്ള പടികളോരോന്നായി ചവിട്ടിക്കയറിത്തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ നിസാംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രാംകേവല്‍ എന്ന പതിനഞ്ചുകാരന്‍. അശ്രാന്തപരിശ്രമങ്ങള്‍ക്കൊടുവില്‍ പത്താം ക്ലാസ് എന്ന കടമ്പ കടന്നിരിക്കുന്നു ആ കൊച്ചുമിടുക്കന്‍.

വെറും ജയമല്ല. ചരിത്രത്തിലേക്കുള്ള പൊന്‍വിജയം. സ്വാതന്ത്ര്യത്തിന് ശേഷം ആ കൊച്ചു ഗ്രാമത്തില്‍ നിന്ന് ആദ്യമായി പത്താംക്ലാസ് പാസാകുന്ന ആള്‍ എന്ന സ്വര്‍ണലിപികളാല്‍ എഴുതപ്പെടുന്ന ചരിത്രനേട്ടം. ദലിത് വിഭാഗത്തിലു ഏകദേശം മുന്നൂറോളം ആളുകള്‍ മാത്രം താമസിക്കുന്ന കൊച്ചുഗ്രാമമാണ് നിസാംപൂര്‍. തിളങ്ങുന്ന ഇന്ത്യയിലെ വികസനങ്ങളുടെ കുതിപ്പ് എത്തിനോക്കാത്ത ഒരിടം. പഠിപ്പും സ്‌കൂളുമൊക്കെ ചളിപുരളാത്തവര്‍ക്കുള്ളതാണെന്ന് അനുഭവിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യരും.

കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനാണ് രാംകേവല്‍. കുടുംബം പോറ്റാന്‍ പകല്‍ സമയങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും രാത്രി വൈകി പഠിച്ചുമാണ് രാംകേവല്‍ പത്താംക്ലാസ് വിജയിച്ചത്.

'രാത്രി എത്ര വൈകി വന്നാലും വീട്ടിലുള്ള സോളാര്‍ വിളക്കിന്റെ കീഴിലിരുന്ന് രണ്ടോ മൂന്നോ മണിക്കൂര്‍ പഠിക്കാറുണ്ടായിരുന്നു എന്നും. ഇതെല്ലാം കാണുമ്പോള്‍ ഗ്രാമത്തിലുള്ളവര്‍ കളിയാക്കും. ഞാനൊരിക്കലും ഹൈസ്‌കൂള്‍ പാസാകില്ലെന്ന് പറയും. എന്നാല്‍ ഞാനൊന്നും ശ്രദ്ധിച്ചില്ല. അവരുടെ ചിന്തകള്‍ തെറ്റാണെന്ന് എനിക്ക് അവര്‍ക്ക് കാണിച്ചു കൊടുക്കണമായിരുന്നു'-രാംകേവല്‍ പറയുന്നു. 

വിവാഹാഘോഷങ്ങളില്‍ ലൈറ്റുകള്‍ കൊണ്ടുപോകും. ദിവസവും 250-300 രൂപ സമ്പാദിക്കാും രാംകേവല്‍ പറഞ്ഞു. പഠനത്തോടൊപ്പമുള്ള ജോലിയെ കുറിച്ച് രാം പറയുന്നതിങ്ങനെ.

ഫലം പുറത്തു വന്നതിന് പിന്നാലെ ബരാബങ്കി ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി രാംകേവലിനെയും മാതാപിതാക്കളെയും സന്ദര്‍ശിച്ചിരുന്നു. തുടര്‍പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. 

നിസാംപൂരിനടുത്തുള്ള അഹമ്മദ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് രാംകേവല്‍ പഠിക്കുന്നത്. കുടുംബത്തിന് കാര്യമായ വരുമാനം ഇല്ലാതിരുന്നിട്ടും രാംകേവലിന്റെ മറ്റു മൂന്ന് സഹോദരങ്ങളും പഠനം തുടരുന്നുണ്ട്. ഒരാള്‍ ഒമ്പതാം ക്ലാസിലും മറ്റൊരാള്‍ അഞ്ചാം ക്ലാസിലും ഇളയയാള്‍ ഒന്നാംക്ലാസിലുമാണ്.

അഭിമാനത്താല്‍ വീര്‍പ്പുമുട്ടുകയാണ് സ്‌കൂളില്‍ പാചകത്തൊഴിലാളിയായ രാംകേവലിന്റെ അമ്മ പുഷ്പ. മകന്‍ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു-അവര്‍ പറഞ്ഞു. ഞാന്‍ അഞ്ചാംക്ലാസ് വരേ മാത്രമേ പഠിച്ചിട്ടുള്ളൂ, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ കുട്ടികള്‍ ഉന്നത പഠനം നടത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

എഞ്ചിനീയറകാനാണ് രാമിന് മോഹം. അതെല്ലാം തന്നെ സംബന്ധിച്ച് ഏറെ കഠിനമാണെന്നും പറയുമ്പോഴും അവന്റെ കണ്ണുകളില്‍ ഒരു തീപ്പൊരി തിളങ്ങുന്നുണ്ട്. കഠിനാധ്വാനത്തിന്റെ തീവ്രമോഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ തീപ്പൊരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  a month ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  a month ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  a month ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  a month ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  a month ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  a month ago
No Image

ദുബൈയിൽ ഈ മാസം അതിശയിപ്പിക്കുന്ന ഉൽക്കാവർഷം കാണാം; ലിയോണിഡ്‌സ് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഇവ

uae
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള സൗദിയുടെ ബന്ധം സാധാരണനിലയിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് ട്രംപ്; വൈറ്റ്ഹൗസിലെ ട്രംപ്- മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടയാകും

Saudi-arabia
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ചോദ്യം ചെയ്യും

Kerala
  •  a month ago