HOME
DETAILS

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

  
May 14 2025 | 18:05 PM

Mother Attempts Suicide After Poisoning Four Children at Railway Station Three Dead in Bihar Tragedy

ഔറംഗാബാദ് (ബിഹാർ):ബിഹാറിലെ ഔറംഗാബാദിൽ നടന്ന സംഭവം രാജ്യത്തെ ‍ഞെട്ടിച്ചിരിക്കുകയാണ്. നാല് മക്കൾക്ക് വിഷം കൊടുത്ത ശേഷം ഒരു 40 കാരിയായ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ് റഫിഗഞ്ച് റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്.

വിഷം കഴിച്ചതിനെ തുടർന്ന് മൂന്ന് പെൺകുട്ടികൾ മരിച്ചപ്പോൾ അമ്മയും ആറ് വയസ്സുള്ള മകനും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.  അഞ്ച് വയസുള്ള സൂര്യമണി കുമാരി, മൂന്ന് വയസുള്ള രാധാ കുമാരി, ഒരു വയസുള്ള ശിവാനി കുമാരി എന്നിവർ ദാരുണമായി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

40 കാരിയായ സോണിയ ദേവിയും മകൻ റിതേഷ് കുമാറുമാണ് ഹോസ്പിറ്റലിൽ ചികിത്സയിലുള്ളത്. റഫിഗഞ്ച് റെയിൽവെ സ്റ്റേഷനിൽ ബോധരഹിതരായി കിടക്കുന്ന ഇവരെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്പെക്ടർ റാം സുമേർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസും സഹായ സംഘങ്ങളും ചേർന്ന് എല്ലാവരെയും ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

യുവതിയും ഭർത്താവും തമ്മിൽ നേരത്തെ കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇത് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുന്നതായും, വിശദമായ അന്വേഷണം തുടരുന്നുവെന്നും റഫിഗഞ്ച് പൊലീസ് എസ്‌എച്ച്ഒ ശംഭു കുമാർ അറിയിച്ചു.മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിച്ചശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  10 hours ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  10 hours ago
No Image

മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു

International
  •  10 hours ago
No Image

കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്

International
  •  10 hours ago
No Image

ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

Saudi-arabia
  •  10 hours ago
No Image

ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം

Saudi-arabia
  •  11 hours ago
No Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

National
  •  11 hours ago
No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  11 hours ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  11 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും

National
  •  12 hours ago