
പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

കൊച്ചി: വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി റെയിൽവേ. എറണാകുളം കടവന്ത്രയിൽ പ്രവർത്തിച്ച ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്‌സിന് റെയിൽവേ ഒരു ലക്ഷം രൂപ പിഴ ചുമത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉന്നതതല സമിതിയും രൂപവത്കരിച്ചു.
കോർപ്പറേഷൻ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അഴുകിയ ഇറച്ചി, ചീഞ്ഞ മുട്ട എന്നിവയടക്കം വൃത്തിഹീനമായ ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു. കാലാവധി കഴിഞ്ഞ മാംസവും പരിശോധനയിൽ പിടികൂടി. സ്ഥാപനം അടച്ചുപൂട്ടി സീൽ ചെയ്യാനാണ് നിലവിലെ തീരുമാനം.
നേരത്തെ, മാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നുവെന്ന് ആരോപിച്ച് സമീപവാസികൾ പരാതി ഉന്നയിച്ചിരുന്നു. അന്ന് കോർപ്പറേഷൻ പിഴ ചുമത്തുകയും ലൈസൻസ് എടുക്കാൻ രണ്ടുതവണ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥാപനം ഇതുവരെ ലൈസൻസ് നേടിയിട്ടില്ല. ഒരു വർഷത്തിൽ താഴെ മാത്രം പ്രവർത്തന വ്യാപ്തിയുള്ള ഈ സ്ഥാപനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് കോർപ്പറേഷന് വ്യക്തമായ വിവരമില്ല.
രൂക്ഷമായ ഗന്ധത്തെ തുടർന്ന് വീണ്ടും പരാതി ഉയർന്നതോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഇവിടെ ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണ പാക്കറ്റുകളും ഇവിടെനിന്ന് കണ്ടെടുത്തു. എന്നാൽ, റെയിൽവേ അധികൃതർ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല.
Railways imposed a ₹1 lakh fine on Brindavan Food Products, a catering unit in Kochi, for supplying stale food, including rotten meat and eggs, to trains like Vande Bharat. The unlicensed facility was sealed after inspections revealed unhygienic conditions. A high-level committee has been formed to investigate further.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം
National
• 8 hours ago
ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും
National
• 8 hours ago
ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു
National
• 8 hours ago
തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ
Kerala
• 9 hours ago
വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി
Kerala
• 9 hours ago
ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
Kerala
• 10 hours ago
അമേരിക്കൻ പ്രസിഡന്റ് ഖത്തറിൽ, സ്വീകരിച്ച് അമീർ
qatar
• 10 hours ago
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
National
• 10 hours ago
ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
National
• 10 hours ago
മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 11 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 11 hours ago
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും
International
• 12 hours ago
ഒരു ചൈനീസ് മാധ്യമത്തിന്റെ എക്സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ; വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്
National
• 13 hours ago
വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു
Kerala
• 13 hours ago
'ആവേശത്തില്‍ പറഞ്ഞുപോയത്, അവര്‍ എനിക്ക് സഹോദരി; ഒരുവട്ടമല്ല പത്തുവട്ടം മാപ്പു ചോദിക്കുന്നു' പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ബി.ജെപി മന്ത്രി
National
• 16 hours ago
ഡ്രോണുകള്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; കുവൈത്തില്‍ രണ്ടു പേര് പിടിയില്‍
Kuwait
• 16 hours ago
ചീഫ് ജസ്റ്റിസായി ബി.ആര് ഗവായ് ചുമതലയേറ്റു
National
• 17 hours ago
റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്
Saudi-arabia
• 17 hours ago
ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി
International
• 14 hours ago
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala
• 14 hours ago
'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി
Kerala
• 15 hours ago