HOME
DETAILS

തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ

  
May 14 2025 | 14:05 PM

Stray Dog Attack Six Injured Locals Kill Dog Residents Demand Action from Municipality

 

ആലപ്പുഴ: ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ രണ്ട് പേർക്ക് മുഖത്ത് ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവർ കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമണം നടത്തിയ നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു.

കട്ടച്ചിറ സ്വദേശികളായ അനന്ദവല്ലി (71), രാധാകൃഷ്ണൻ (58), സദാനന്ദൻ (70), അർജുനൻ (59), ലളിത, ഉഷ എന്നിവരാണ് ആക്രമണത്തിനിരയായത്. സദാനന്ദന്റെ കണ്ണിന് പരിക്കേറ്റപ്പോൾ, ഓടുന്നതിനിടെ വീണ ഉഷയുടെ കൈ ഒടിഞ്ഞു. മുഖത്ത് പരിക്കേറ്റ രണ്ട് പേർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ആലപ്പുഴ ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച ചെറുതനയിൽ തെരുവുനായ ആറ് പേരെ കടിച്ചിരുന്നു. രാമങ്കരിയിൽ മുൻ പഞ്ചായത്ത് അംഗം ആനിയമ്മ സ്കറിയയുടെ കൈവിരലിന്റെ ഭാഗം നായ കടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി പുന്നൂർ പറമ്പിൽ നാസിമയുടെ മകൾ അൻസിറ (12)നാണ് ആദ്യം കടിയേറ്റത്. വീട്ടിലെ നായയ്ക്ക് ഭക്ഷണം നൽകാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. തുടർന്ന് ചൊവ്വാഴ്ച മറ്റ് അഞ്ച് പേരെയും ഒരു ആടിനെയും നായ കടിച്ചു. പിന്നീട് ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേരെ കടിച്ച തെരുവുനായയ്ക്കും പേവിഷബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിൽ ആടിനെയും പശുവിനെയും നായ കടിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ വ്യക്തമായത്. നായയെ നഗരസഭ കോമ്പൗണ്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെ അത് ചത്തു.

കടിയേറ്റവർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭ പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർച്ചയായ തെരുവുനായ ആക്രമണങ്ങൾ ആലപ്പുഴയിലും മൂവാറ്റുപുഴയിലും ജനങ്ങൾക്കിടയിൽ ഭീതി പരത്തിയിട്ടുണ്ട്. തെരുവുനായകളെ നിയന്ത്രിക്കാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  15 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  15 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  16 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  16 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  16 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  17 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  17 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  17 hours ago
No Image

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർ​ദ്ധിപ്പിക്കണമെന്നും ആവശ്യം

Kerala
  •  18 hours ago