HOME
DETAILS

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

  
Web Desk
May 14 2025 | 10:05 AM

India Blocks Chinese State Media Accounts for Spreading Misinformation on Operation Sindoor

ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് അക്കൗണ്ടുകൾക്ക് വീണ്ടും വിലക്ക്. സിൻഹുവ വാർത്താ ഏജൻസിയുടെ എക്‌സ് അക്കൗണ്ടിനാണ് വിലക്ക് ഏർപെടുത്തിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.  
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസിന്റെയും തുർക്കിയുടെ ടിആർടി വേൾഡിന്റെയും എക്സ് അക്കൗണ്ടുകളും ഇന്ത്യ വിലക്കിയിട്ടുണ്ട്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള പീപ്പിൾസ് ഡെയ്‌ലിയുടെ ഇംഗ്ലീഷ് ടാബ്ലോയിഡ് ആണ് ഗ്ലോബൽ ടൈംസ്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് സിൻഹുവ. 

സൈനിക നടപടിയെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ നൽകിയതിന് പിന്നാലെ ഗ്ലോബൽ ടൈംസിന് ചൈനയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും കൃത്യത ഉറപ്പാക്കണമെന്നും എംബസി നിർദേശിച്ചിരുന്നു. 

'അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയുമാണ് പാകിസ്താൻ അനുകൂല ഹാൻഡിലുകൾ ചെയ്യുന്നത്. ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നത് മാധ്യമപ്രവർത്തന ധാർമ്മികതയിലെ വലിയ വീഴ്ചയാണ്' -എംബസിയുടെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 

സംഘർഷങ്ങൾ വർധിച്ചതുമുതൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഫാക്ട് ചെക്ക് യൂണിറ്റ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും കേന്ദ്ര സർക്കാർ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  13 hours ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  14 hours ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  15 hours ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  15 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  15 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  16 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  16 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  17 hours ago