HOME
DETAILS

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

  
May 14 2025 | 13:05 PM

Junior Lawyer Assaulted Bar Council Suspends Adv Bailin Das and Issues Show Cause Notice

തിരുവനന്തപുരം:വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ അഡ്വ. ബെയ്ലിൻ ദാസിനെതിരെ ശക്തമായ നടപടി. കേസിന്റെ പശ്ചാത്തലത്തിൽ ബെയ്ലിന് ദാസിന് ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് താൽക്കാലികമായി ബാർ കൗൺസിൽ വിലക്കി. അച്ചടക്ക നടപടി പൂർത്തിയാകുന്നത് വരെ വിലക്ക് തുടരും. കൂടാതെ, ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകുമെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി.

ബാർ കൗൺസിൽ ചെയർമാൻ ടി. എസ്. അജിത്ത് പ്രശ്‌നത്തിൽ ബാർ കൗൺസിൽ ഭാരവാഹികൾക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, സംഭവം അസാധാരണമായ സംഭവമാണെന്നും വ്യക്തമാക്കി. ബെയ്ലിൻ ദാസിനെതിരെ നടപടിയെടുതതിന് ശേഷമേ അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിക്കൂ, തുടർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് കൗൺസിലിന്റെ നിലപാട്.

കേസിൽ പൊലീസിന് നൽകിയ പരാതിയിൽ, അഭിഭാഷകയായ ശാമിലി അതിക്രൂരമായി ആക്രമിക്കപ്പെട്ടതായും, മുഖത്തിന് പരിക്കുകൾ ഉൾപ്പെടെ കവിളെല്ലിനും കണ്ണിനും ഗുരുതര പരുക്കുകൾ സംഭവിച്ചതായും പറയുന്നു. ഇപ്പോൾ ശാമിലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബെയ്ലിൻ ദാസ് കേസിൽ തുടർന്നും ഒളിവിലാണെന്ന് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി. തെളിവ് ശേഖരണത്തിനായി പോലീസ് ശാമിലിയുമായി ബെയ്ലിൻ ദാസിന്റെ ഓഫീസിലെത്തുകയും അന്വേഷണപ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. ഒളിവിൽ കഴിയുന്ന ദാസ് പൂന്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും റിപ്പോർട്ടുകളുണ്ട്. ഈയിടെ നടന്ന ആക്രമണത്തിന് പുറമേ, മുൻകാലത്ത് ഗർഭിണിയായിരിക്കെ തന്നെ ബെയ്ലിൻ ദാസ് മർദിച്ചതായും ശാമിലി കുറ്റപ്പെടുത്തുന്നു.

ഇക്കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടിയുള്ള പരാതി ശാമിലി ഇന്ന് നേരിട്ട് ബാർ കൗൺസിലിനും ബാർ അസോസിയേഷനും നൽകുകയായിരുന്നു. അതേസമയം, കേസിൽ മുൻകൂർ ജാമ്യത്തിന് ബെയ്ലിൻ ദാസ് നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞു.

Senior advocate Bailin Das has been suspended from legal practice by the Bar Council after allegedly assaulting junior lawyer Shamili in Thiruvananthapuram. The Council also issued a show cause notice, with disciplinary action pending. Despite 24 hours passing since the incident, the accused remains absconding. Shamili sustained serious facial injuries and is under treatment. Allegations also claim prior abuse and interference by Bar Association officials. Police investigation is ongoing, while Das seeks anticipatory bail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  19 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  19 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  19 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  20 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  20 hours ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  21 hours ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  21 hours ago
No Image

ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം

National
  •  21 hours ago
No Image

ട്രംപ് അബുദബിയിൽ: യുഎഇ-യുഎസ് നയതന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഊർജം; മൂന്ന് ദിവസത്തെ ഗൾഫ് പര്യടനത്തിന് സമാപനം

International
  •  a day ago