
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും

ഗസ്സ: ഗസ്സയിൽ യുദ്ധമവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സഊദിയിൽ തുടരുന്നതിനിടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്‌റാഈൽ. ഇന്നലെ അർധരാത്രി മുതൽ ഗസ്സയിൽ 70ലേറെ മനുഷ്യരെയാണ് ഇസ്‌റാഈൽ കൊന്നൊടുക്കിയത്. വടക്കൻ ഗസ്സയിൽ മാത്രം 50ലേറെ പേരെ കൊലപ്പെടുത്തിയെന്ന് ഗസ്സയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, ഗസ്സയിൽ സഹായവിതരണത്തിനുള്ള യു-എസ് ഇസ്‌റാഈൽ സഹായ പദ്ധതി യു.കെയും ചൈനയും റഷ്യയും തള്ളി. രണ്ടാ മാസമായി ഗസ്സയിൽ ഇസ്‌റാഈൽ തുടരുന്ന ഉപരോധം എടുത്തുമാറ്റുന്നതിന് പകരം സഹായ വിതരണം എന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, എത്രയും പെട്ടെന്ന് ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജി.സി.സി ഉച്ചകോടിയിൽ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ യു.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സഊദി കിരീടാവകാശിയും വ്യക്തമാക്കി. ഫലസ്തീനിൽ പൂർണമായ യുദ്ധ വിരാമമാണ് ഉച്ചകോടി ആവശ്യപ്പെട്ടത്. ഫലസ്തീൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും സഊദി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇതിനായി യു.എസുമായി കൈകോർക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഗൾഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്നും വ്യക്തമാക്കി.
ഗസ്സയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് ബന്ദിയെ വിട്ടയച്ചതിലൂടെ കഴിഞ്ഞത് നല്ലൊരു ദിവസമായിരുന്നുവെന്നും ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. അതേ സമയം ഹമാസ് അധികാരത്തിൽ തുടരുന്നതിനോടുള്ള വിയോജിപ്പും അമേരിക്കൻ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഫലസ്തീനികൾക്ക് അന്തസ്സുള്ള ജീവിതം വേണം, എന്നാൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന ഭരണകൂടമുള്ളപ്പോൾ അത് സാധ്യമല്ല- ട്രംപ് പറഞ്ഞു. അബ്രഹാം കരാറിലേക്ക് കൂടുതൽ രാജ്യങ്ങളെ എത്തിക്കാൻ ശ്രമം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള യാതൊരു സാഹചര്യവുമില്ലെന്നാണ് ട്രംപിന്റെ പ്രസ്താവനയോട് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.
ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യാ യുദ്ധത്തിൽ 52,908 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 119,721 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ശരിയായ കണക്കുകൾ ഇതിലുമത്രയോ അധികമാണെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
As Saudi-hosted peace talks seek to end the Gaza war, Israel escalates attacks, killing over 70 Palestinians overnight. Meanwhile, the US aid plan faces rejection from the UK, China, and Russia. GCC summit urges full ceasefire and joint US-Saudi efforts for peace.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു
International
• 14 hours ago
പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രംഗത്ത്
National
• 14 hours ago
കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം
International
• 15 hours ago
മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി
Kerala
• 15 hours ago
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ
Kerala
• 16 hours ago
നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Kerala
• 16 hours ago
ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ
National
• 16 hours ago
ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്
International
• 17 hours ago
ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി
Kerala
• 17 hours ago
ജാമിയ മില്ലിയ സർവകലാശാല തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപനം
National
• 17 hours ago
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്: പെർമിറ്റ് പുതുക്കൽ, വിദ്യാർത്ഥി നിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യം
Kerala
• 18 hours ago
60,000 റിയാലിൽ കൂടുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുപോകുന്ന തീർത്ഥാടകർ വസ്തുക്കൾ ഡിക്ലയർ ചെയ്യണം; നിർദേശവുമായി സഊദി ഹജ്ജ് - ഉംറ മന്ത്രാലയം
Saudi-arabia
• 19 hours ago
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 19 hours ago
ഹജ്ജ് 2025: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിൽ എങ്ങനെ എത്തിച്ചേരാം - സഊദിയിലെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങളെക്കുറിച്ച് അറിയാം
Saudi-arabia
• 20 hours ago
യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി
Kerala
• a day ago
ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര് മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി
Kuwait
• a day ago
'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• a day ago
അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ
Saudi-arabia
• a day ago
നെടുമ്പാശ്ശേരി ഹോട്ടല്‍ ജീവനക്കാരന്റെ അപകടമരണം: രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Kerala
• 21 hours ago
ഒമ്പത് ദിവസത്തെ പരിശോധന; കുവൈത്തില്‍ പിടിയിലായത് 400 ലധികം അനധികൃത താമസക്കാര്‍
Kuwait
• 21 hours ago
പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ തീപിടുത്തം തീ നിയന്ത്രണവിധേയമാക്കി ദുബൈ സിവിൽ ഡിഫൻസ് ; ആളപായമില്ല
uae
• 21 hours ago