വനം കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി
മേപ്പാടി: ഹൈക്കോടതി വിധിയെ തുടര്‍ന്ന് 1977ല്‍ ശേഷമുള്ള മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ പൊലിസും വനം വകുപ്പും നടപടി തുടങ്ങി. ഒക്ടോബര്‍ 16നകം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കണം.ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിനസങ്ങളില്‍ നോട്ടീസ് നല്‍കും. സ്വയം ഒഴിഞ്ഞ് പോവുകയോ രേഖകള്‍ ഹാജരാക്കുകയോ ചെയ്യുന്നതിനാണ് നോട്ടീസ് നല്‍കുന്നത്. തുടര്‍ന്നും ഒഴിയാത്തവരെ പൊലിസിന്റെ സഹായത്തോടെ ഒഴിപ്പിക്കും.
സംസ്ഥാനത്താകെ ഇത്തരം നടപടി ഉണ്ടാകും എന്നാല്‍ എന്തു വില കൊടുത്തും ഭൂമി ഒഴിപ്പിക്കലിനെ ചെറുക്കുമെന്ന് കര്‍ഷക സംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ എ.കെ.എസിന്റെ തുള്‍പ്പടെയുള്ള ഭൂസമരങ്ങളും ഉള്‍പ്പെടും. 2008ലും 2012ലും ആരംഭിച്ച ഭൂ സമരങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത്തരം ഒഴിപ്പിച്ചെടുക്കല്‍ വളരെ വേഗം സാധിക്കുകയില്ല. കോടതീയ ലക്ഷ്യ നടപടി ഒഴിവാക്കാന്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോള്‍ ഭൂസമരമുള്പ്പടെ ഒഴിപ്പിക്കുന്നത് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കും. 1977ന് മുമ്പുള്ള മുഴുവന്‍ കൈയേറ്റങ്ങളും അംഗീകരിക്കപ്പെട്ടിരുന്നു. അതിന് ശേഷമുള്ള കൈയേറ്റങ്ങള്‍ ജോയിന്റ് വേരിഫിക്കേഷന് ഉള്‍പ്പടെ നടന്നു വരികയാണ്. അതിനിടയിലാണ് കോടതി ഉത്തരവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."