
ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി
കോഴിക്കോട്: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്നും കാലതാമസമില്ലാതെ അത് നൽകണമെന്നുമുള്ള സുപ്രിംകോടതി വിധിയിൽ പ്രതീക്ഷ അർപ്പിച്ച് കേരളത്തിലെ സർക്കാർ ജീവനക്കാർ. ഇന്ത്യയിൽ ഏറ്റവും അധികം ഡി.എ കുടിശ്ശികയുള്ള സംസ്ഥാനമാണിന്ന് കേരളം.
35 ശതമാനം ഡി.എ ലഭിക്കേണ്ട സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോൾ ലഭിക്കുന്നത് 15 ശതമാനമാണ്. ദീർഘകാലമായി ഡി.എ നിഷേധിച്ചിരുന്ന സർക്കാർ മൂന്നു തവണയായി ഡി.എ അനുവദിച്ചപ്പോൾ തന്നെ 119 മാസത്തെ കുടിശ്ശിക അനുവദിച്ചിട്ടില്ല. ഇതാദ്യമായാണ് ഒരു സർക്കാർ ഡി.എ കുടിശ്ശിക നിഷേധിക്കുന്നത്.
കേന്ദ്ര നിരക്കിൽ ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ സർക്കാർ ജീവനക്കാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത് രണ്ടു വർഷം മുമ്പാണ്. ഡി.എ അവകാശമല്ലെന്നും സംസ്ഥാന സർക്കാരിന്റെ ഔദാര്യമാണെന്നും പശ്ചിമബംഗാൾ സർക്കാർ കോടതിയിൽ വാദിച്ചു. ജീവനക്കാർക്ക് അനുകൂലമായി കൊൽക്കത്ത ഹൈക്കോടതി വിധി 2022 മേയിൽ വന്നു. ഇത് ചോദ്യംചെയ്ത് മമത സർക്കാർ സുപ്രിംകോടതിയിൽ നൽകിയ അപ്പീലിലാണ് ക്ഷാമബത്ത ജീവനക്കാരുടെ അവകകാശമാണെന്നും നൽകുന്നത് അന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും വിധിച്ചത്.
ക്ഷാമബത്ത കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ അഞ്ചും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നാലും പെറ്റീഷനുകളുണ്ട്. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ, കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ, കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് പെറ്റീഷനുകൾ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് ശമ്പളം പറ്റുന്ന ചില വിഭാഗങ്ങൾക്ക് ഡി.എ മുറപ്രകാരം നൽകുന്നുമുണ്ട്. സിവിൽ സർവിസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ, പി.എസ്.സി അംഗങ്ങൾ, മന്ത്രിമാരുടെയും മറ്റും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കാണ് ക്ഷാമബത്ത നൽകിക്കൊണ്ടിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാർ ഇതിനകം നൽകിയത് മൂന്നു ഗഡു ക്ഷാമബത്തയാണ്. 2021 ജനുവരി മുതൽ നൽകേണ്ട ഡി.എയാണ് അനുവദിച്ചത്. ഇതിനാകട്ടെ കുടിശ്ശിക അനുവദിച്ചിട്ടില്ല. ഒന്നാം പിണറായി സർക്കാറിന്റെ അവസാനത്തെ ഡി.എ ഉത്തരവിൽ വരെ കുടിശ്ശിക എപ്പോൾ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. മിക്കപ്പോഴും ക്ഷാമബത്തയുടെ കുടിശ്ശിക പി.എഫിൽ ലയിപ്പിച്ചിരുന്നു. എന്നാൽ കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഡി.എ അനുവദിച്ച മൂന്ന് ഉത്തരവിലും കുടിശ്ശികയെ കുറിച്ച് പരാമർശം ഇല്ല. ഇത്തരത്തിൽ 119 മാസത്തെ ഡി.എ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല.
ഡി.എ അവകാശമല്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. ഡി.എയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ട്രൈബ്യൂനലിലുമുള്ള കേസുകളിൽ സുപ്രിംകോടതി വിധി പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Kerala
• 25 minutes ago
സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Kerala
• 30 minutes ago
'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്‍
Kerala
• 36 minutes ago
ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ
qatar
• an hour ago
'അഞ്ച് നേരം നിസ്‌ക്കരിക്കുന്നത് പരമത വിദ്വേഷമാണ്, ഫലസ്തീന്‍ പതാക പുതച്ചതു കൊണ്ടാണ് വേടന് സ്വീകാര്യത കിട്ടിയത്' വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്‍.മധു
Kerala
• an hour ago
ഇന്ത്യയിൽ ഐഫോൺ നിർമ്മാണം: ട്രംപിന്റെ എതിർപ്പിന് പിന്നിലെ കാരണം എന്ത് ? വിമർശനത്തിന് മറുപടിയുമായി കമ്പനി
Tech
• an hour ago
എക്‌സിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു; വിദ്യാർത്ഥിനിക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി കുവൈത്ത്
Kuwait
• 2 hours ago
ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം; ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് ഒരാളെ ജയിലിലടക്കാനാവില്ലെന്ന് സുപ്രിം കോടതി
Kerala
• 2 hours ago
കോഴിക്കോട് ചെറുവണ്ണൂരില്‍ ബൈക്കില്‍ ബസിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു; രണ്ടു കുട്ടികളുടെ നില ഗുരുതരം
Kerala
• 2 hours ago
ഈദ് അൽ അദ്ഹ; കുവൈത്തിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അവധി
Kuwait
• 2 hours ago
ഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം
National
• 3 hours ago
മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍
National
• 4 hours ago
തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി
Kerala
• 4 hours ago-warns-against-those-who-fail-to-declare-assets.jpg?w=200&q=75)
സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ
Kuwait
• 4 hours ago
'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍
National
• 5 hours ago
ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍
Kerala
• 5 hours ago
തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്
Kerala
• 6 hours ago.png?w=200&q=75)
ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി
Kerala
• 6 hours ago.png?w=200&q=75)
ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ
National
• 4 hours ago
ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്
oman
• 4 hours ago
പാകിസ്താനില്‍ സ്കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം
International
• 5 hours ago